ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കായി നടത്തിയ പുനഃ പരീക്ഷയുടെ ഫലം ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പുതുക്കിയത്. റാങ്ക് ലിസ്റ്റ് വന്നതിനെ തുടർന്ന് വിവാദമായ ഗ്രേസ് മാര്‍ക്ക് നേരത്തെ ഒഴിവാക്കിയിരുന്നു.(NEET UG: Revised Rank List Published)
പരീക്ഷ ആരംഭിക്കാൻ വൈകിയ ആറു സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. കേസ് സുപ്രീം കോടതിയില്‍ എത്തിയതിനു ശേഷമാണ് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാന്‍ എന്‍ടിഎ തീരുമാനിച്ചത്. തുടർന്ന് ഗ്രേസ് മാർക്ക് ലഭിച്ച 1563 പേര്‍ക്കായി വീണ്ടും പരീക്ഷ നടത്തുകയായിരുന്നു.
Read Also: തടവുകാരനുമായി ലൈംഗികബന്ധം; 30 കാരിയായ ജയിൽ ഉദ്യോഗസ്ഥയുടെ വീഡിയോ പുറത്ത്; നടപടി
Read Also: കളിയിക്കാവിള കൊലപാതകം; രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍