web analytics

നീറ്റ് പരീക്ഷ വിവാദം; 1563 പേര്‍ക്ക് റീടെസ്റ്റ് നടത്തും, ഗ്രേസ് മാർക്ക് ഒഴിവാക്കാനും തീരുമാനം

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്താൻ തീരുമാനം. 1563 പേര്‍ക്ക് റീടെസ്റ്റ് നടത്താമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമിതിയുടെ ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. ഈ മാസം 23നാണ് പുനഃ പരീക്ഷ നടക്കുക. 30ന് എന്‍ടിഎ ഫലം പ്രഖ്യാപിക്കും.(NEET-UG; retest for 1,563 students)

ഏറെ വിവാദമായിരുന്നു ഇക്കൊല്ലത്തെ നെറ്റ് പരീക്ഷ. നീറ്റ് യുജിയില്‍ ക്രമക്കേടു നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് പത്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ അസ്വാഭാവികത തുടങ്ങിയവ പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചതായി കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

സംഭവത്തിൽ കേന്ദ്രത്തിന്റെയും എന്‍ടിഎയുടെയും മറുപടി തേടിയ സുപ്രീംകോടതി ബെഞ്ച് പക്ഷേ, എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനനടപടികള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിക്കവേ, സുപ്രീംകോടതിയില്‍ എന്‍ടിഎ നല്‍കിയ മറുപടിയിലാണ് 1563 വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഗ്രേസ് മാര്‍ക്ക് റദ്ദാക്കി, റീ ടെസ്റ്റ് നടത്താമെന്ന ശുപാര്‍ശ നല്‍കിയത്. ഇത് കോടതി അംഗീകരിച്ചു.

അതേസമയം പരീക്ഷ എഴുതാന്‍ തയ്യാറായില്ലെങ്കില്‍ ഇവര്‍ക്ക് യഥാര്‍ഥത്തില്‍ ലഭിച്ച മാര്‍ക്ക് മാത്രമായിരിക്കും പരിഗണിക്കുക. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് അടക്കമുള്ള നടപടികള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയില്‍ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്. 67ല്‍ 47 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് വഴിയാണ് ഒന്നാം റാങ്ക് ലഭിച്ചത്.

Read Also: പറന്നുനടക്കുന്ന കോഴിക്കാൽ; ബഹിരാകാശത്ത് ഒരു വമ്പൻ പഞ്ചാരമിഠായി! ‌അറോക്കോത്ത് പാറയിൽ ഗ്ലൂക്കോസുണ്ടെന്ന് പഠനം

Read Also: പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മംമ്ത മോഹൻ ദാസ്; കാമുകനാരെന്നത് സസ്പെൻസ്

Read Also: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുള്ളിൽ പുകവലിച്ച് കൊച്ചിക്കാരൻ;ജോബ് ജെറി അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു; യുവാവ് പിടിയിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു;...

മദ്യം വിലകൂട്ടി വിൽക്കുന്നെന്ന് രഹസ്യവിവരം; മാനേജരുടെ മേശയ്ക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

മദ്യം വിലകൂട്ടി വിൽക്കുന്നെന്ന് രഹസ്യവിവരം; മാനേജരുടെ മേശയ്ക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം...

അതിർത്തി കാക്കാൻ ഷേർ റെഡി

അതിർത്തി കാക്കാൻ ഷേർ റെഡി കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ...

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം പാലക്കാട്:...

Related Articles

Popular Categories

spot_imgspot_img