web analytics

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു

നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണ് ഉള്ളത്.

കേരളത്തിൽ നിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.

മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്.

പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18ാം സ്ഥാനത്താണ് മലയാളിയായ ദീപ്‌നിയ ഡിബി.

ആകെ 2209318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്.

അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. (നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു)

പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് 140 നും 200നും ഇടയിൽ മാ‌ർക്ക് ലഭിച്ചു. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു ദീപ്‌നിയ.

22.7 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 557 നഗരങ്ങളിലായി 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടത്തിയത്.

മേയ് നാലിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. അഡ്മിഷന്‍, കൗണ്‍സിലിംഗ് ഘട്ടങ്ങളില്‍ ആവശ്യമായി വരുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ അവരുടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

അസാമാന്യ അന്യായ അനാശാസ്യ ബുദ്ധി പോലീസിന്റേത് തന്നെ; ദിവസ വരുമാനം ഒരു ലക്ഷം; ആരാണ് മിടുക്കൻമാർ കൊച്ചിയിലെ പോലീസോ മാലാപറമ്പിലെ പോലീസോ ?

എഎഫ്എംസിയിൽ എംബിബിഎസ്, ഷോർട് ലിസ്റ്റിങ്; നീറ്റ് യുജി 2025 സ്‌കോർ അടിസ്ഥാനമാക്കി

ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് (എഎഫ്എംസി) എംബിബിഎസ് പ്രവേശനത്തിനുള്ള 2025-ലെ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു.

പ്രവേശനം തേടുന്നവർ അവിവാഹിതരായിരിക്കണം. കോഴ്‌സ് കാലയളവിൽ വിവാഹംകഴിക്കാൻ അനുവാദമില്ല. 2025 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം.

അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെ

ഇംഗ്ലീഷിനും, ഈ മൂന്ന്‌ സയൻസ് വിഷയങ്ങളിലോരോന്നിനും 50 ശതമാനവും ഈ മൂന്ന്‌ സയൻസ് വിഷയങ്ങൾക്ക് മൊത്തത്തിൽ 60 ശതമാനവും മാർക്ക് നേടിയിരിക്കണം.

10-ാംക്ലാസ് തലത്തിൽ കണക്കിൽ ഒരു പരീക്ഷ ജയിച്ചിരിക്കണം.

24 വയസ്സിൽ താഴെയുമായിരിക്കണം (2002 ജനുവരി ഒന്നിനും 2008 ഡിസംബർ 31-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷൻ, സ്ഥാപനത്തിനുണ്ട്.

പ്ലസ്‌ടുതല യോഗ്യതാപരീക്ഷ/ബ്രോഷർ പ്രകാരമുള്ള പരീക്ഷകളിലൊന്ന്, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നീ വിഷയങ്ങൾ ഒരുമിച്ചെടുത്ത്‌ പഠിച്ച് ആദ്യചാൻസിൽ ജയിച്ചിരിക്കണം.

അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെ

കോഴിക്കോട്∙ മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസിൽ നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്ത്.

ആ അനാശാസ്യ കേന്ദ്രം നടത്തിയത് പൊലീസുകാർ തന്നെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

കേസിൽ പ്രതിചേർത്ത പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാർ.

കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്‌ലാറ്റിൽ എത്തിയിരുന്നതായും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ എത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

Summary: The NEET-UG exam results have been announced. Mahesh Kumar from Rajasthan secured the first rank. Notably, only one girl is among the top ten rank holders.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ പവന് 9000 രൂപയുടെ ഇടിവ്

ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു; പത്തുദിവസത്തിനിടെ പവന് 9000 രൂപയുടെ ഇടിവ് കൊച്ചി:...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

336 ഏക്കറിൽ പുത്തൂരിന്റെ വിസ്മയം: ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക് സന്ദർശകർക്കായി തുറന്നു

336 ഏക്കറിൽ പുത്തൂരിന്റെ വിസ്മയം: ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക്...

കൊച്ചി വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ

കൊച്ചി വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി: അടിയന്തിര സാഹചര്യം നേരിടാൻ...

ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി

ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി...

Related Articles

Popular Categories

spot_imgspot_img