ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിച്ചത് പൊട്ടേലേറ്റ കൈയുമായെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ബ്രസ്സൽസിൽ താരത്തിന് രണ്ടാം സ്ഥാനം കാെണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന് ശേഷമാണ് പരിക്കുമായാണ് ഫൈനലിൽ പങ്കെടുത്തതെന്ന കാര്യം വെളിപ്പെടുത്തിയത്.Neeraj Chopra shared the X-ray
87.86 ദൂരമാണ് നീരജ് താണ്ടിയത്. ഒന്നാം സ്ഥാനത്ത് എത്തിയ ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് ഒരു സെൻ്റി മീറ്റർ ദൂരമാണ് കൂടുതൽ എറിഞ്ഞത്. രണ്ടുവട്ടം ലോകചാമ്പ്യനായ ആൻഡേഴ്സൺ 87.87 മീറ്ററാണ് ആദ്യ ശ്രമത്തിൽ കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബറാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
എക്സിൽ എക്സറേ പങ്കുവച്ചാണ് കൈക്ക് പൊട്ടലേറ്റ കാര്യം നീരജ് ചോപ്ര വെളിപ്പെടുത്തിയത്. ഇടതു കൈയുടെ മോതിര വിരലിലാണ് പൊട്ടലുള്ളത്. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഈ വർഷത്തെ താരത്തിന്റെ അവസാന മത്സരമായിരുന്നു കഴിഞ്ഞത്. ആഗ്രഹിച്ചത് നേടാനാകാത്തതിൽ താരം സങ്കടം പ്രകടമാക്കിയിരുന്നു. 2025ൽ ക്ഷീണം തീർത്ത് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.”