ഊട്ടി: നീലഗിരി മലനിരകൾക്ക് വീണ്ടും നീലക്കുറിഞ്ഞി ശോഭ. പന്ത്രണ്ട് വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞികൾ (സ്‌ട്രോബിലാന്തസ് കുന്തിയാനസ്) നീലഗിരി ജില്ലയിലെ എപ്പനാട്, ചെങ്കമുടി, ഊട്ടിക്കടുത്തുളള എബാനാട് മലനിരകളിൽ വ്യാപകമായി പൂത്തു.Neelakurinji bloomed again for the Nilgiris
കേരളത്തിൽ നിന്നടക്കം സന്ദർശക പ്രവാഹം.2006 ലാണ് അവസാനമായി പുഷ്പിച്ചത്. 2018 മേയ് മാസത്തിൽ പൂക്കുമെന്ന് കരുതി. കാലാവസ്ഥാ വ്യതിയാനം കാരണം നീണ്ടു.
ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്നവ വരെയുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് വളരുന്നത്. പൂത്ത് പത്തു മാസം കഴിയുമ്പോഴാണ് വിത്ത് പാകമാകുന്നത്.
മൂന്ന് ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ സംഘമാണ് ദശകങ്ങൾക്കുമുമ്പ് പഠനങ്ങൾ നടത്തിയത്. ഇവരാണ് ശാസ്ത്രനാമം സ്‌ട്രോബിലാന്തസ് കുന്തിയാനസ് എന്നു നിശ്ചയിച്ചത്.
ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ പേരിൽ നിന്നാണ് കുന്തിയാനസ് എന്ന പേരു വന്നത്. മഴയില്ലാത്ത കാലാവസ്ഥ ആണെങ്കിൽ പൂവിട്ട് മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.
പരാഗണം നടക്കുന്നത് തേനീച്ചകളിലൂടെയാണെന്നാണ് പഠനം.ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.തമിഴ് സംഘസാഹിത്യത്തിൽ പശ്ചിമഘട്ട മലനിരയ്ക്ക് കുറിഞ്ഞിത്തിണ എന്നാണ് പേര്.