web analytics

അത്താണി ബിവറേജിൽ മിന്നല്‍ റെയ്ഡ്; മാസം പിരിക്കുന്നത് 8 ലക്ഷം രൂപ

അത്താണി ബിവറേജിൽ മിന്നല്‍ റെയ്ഡ്; മാസം പിരിക്കുന്നത് 8 ലക്ഷം രൂപ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്കോ ഔട്ട്‌ലറ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന കൈക്കൂലി വിവരങ്ങള്‍ പുറത്തായി.

മദ്യകമ്പനികളുടെ ഏജന്റുമാരില്‍ നിന്ന് ഔട്ട്‌ലറ്റ് ജീവനക്കാര്‍ മാസംതോറും എട്ട് ലക്ഷത്തോളം രൂപ കൈക്കൂലിയായി വാങ്ങിയിരുന്നതായി വിജിലന്‍സ് കണ്ടെത്തി.

‘ബ്രാന്‍ഡ് പ്രമോഷന്‍’ എന്ന പേരില്‍ എല്ലാ മാസവും നിശ്ചിത ഗഡുക്കളായി പണം ജീവനക്കാരിലേക്ക് എത്തുന്ന രീതിയിലായിരുന്നു ഇടപാടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

നിശ്ചിത മദ്യബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനുമാണ് കമ്പനികള്‍ ജീവനക്കാര്‍ക്ക് ഈ ‘വിഹിതം’ നല്‍കുന്നതെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ജീവനക്കാരില്‍ നിന്ന് 80,150 രൂപ കണക്കില്‍പെടാത്ത പണമായി പിടിച്ചെടുത്തു.

എന്നാല്‍ റെയ്ഡുദിനം രണ്ടര ലക്ഷത്തോളം രൂപ ഔട്ട്‌ലറ്റിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. വിജിലന്‍സ് സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് തന്നെ ലക്ഷങ്ങള്‍ ഇവിടെ നിന്ന് കടത്തിയതായും സംശയമുണ്ട്.

ഔട്ട്‌ലറ്റിലെ 11 ജീവനക്കാരില്‍ ഒന്‍പത് പേരുടെ പക്കല്‍ നിന്നാണ് കണക്കില്‍പെടാത്ത പണം കണ്ടെത്തിയത്.

നേരിട്ടുള്ള പണമിടപാടുകള്‍ക്കൊപ്പം ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ കൈമാറ്റങ്ങളും ഇവര്‍ ശീലമാക്കിയിരുന്നതായി വിജിലന്‍സ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇതിനുപുറമേ, ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാര്‍ മദ്യപിച്ചിരുന്നതായും വിജിലന്‍സ് കണ്ടെത്തി. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് വ്യക്തമാക്കി. വിജിലന്‍സ് എറണാകുളം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

English Summary

Vigilance officials conducted a surprise raid at the Bevco outlet in Athani, Nedumbassery, uncovering alleged monthly bribes of nearly ₹8 lakh collected from liquor company agents in the name of brand promotion. Unaccounted cash of ₹80,150 was seized, while officials suspect larger amounts were moved out before the raid. Nine staff members were found with unaccounted money, and digital transfers like Google Pay were also reportedly used.Vigilance officials conducted a surprise raid at the Bevco outlet in Athani, Nedumbassery, uncovering alleged monthly bribes of nearly ₹8 lakh collected from liquor company agents in the name of brand promotion. Unaccounted cash of ₹80,150 was seized, while officials suspect larger amounts were moved out before the raid. Nine staff members were found with unaccounted money, and digital transfers like Google Pay were also reportedly used.

nedumbassery-athani-bevco-outlet-vigilance-raid-bribery

nedumbassery, athani, bevco outlet, vigilance raid, bribery, liquor companies, brand promotion, unaccounted cash, google pay transfers, kerala news, excise, corruption

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന

തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന കൊച്ചി:...

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും അവസരങ്ങളുടെ...

Related Articles

Popular Categories

spot_imgspot_img