എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു
മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിൽ മത്സരിക്കുന്ന എല്ലാ എൻഡിഎ സ്ഥാനാർത്ഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. ഒന്നാം വാർഡിൽ സനി മോൻ വി.റ്റി, ആറാം വാർഡിൽ ജിജി ജോർജ്, പന്ത്രണ്ടാം വാർഡിൽ പ്രവീൺ പി. വിജയൻ എന്നിവരാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. കൂടാതെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ കല്ലൂർക്കാട് ഡിവിഷനിൽ മത്സരിക്കുന്ന ബെറ്റി സാബുവും നാമനിർദേശം നൽകി.
സ്ഥാനാർത്ഥികൾ പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് എത്തിയത്. കല്ലൂർക്കാട് പഞ്ചായത്തിലെ 11 വാർഡുകളിലെ സ്ഥാനാർത്ഥികൾ ഇന്നലെ വരണാദികാരിക്ക് മുമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചവർ:
മലനിരപ്പ് (വാർഡ് 2): ജിജി വി. ജോസ്
വെള്ളാരംകല്ല് (വാർഡ് 3): ടോളി അലക്സാണ്ടർ
കലൂർ (വാർഡ് 4): ചാക്കോച്ചൻ എൻ.ആർ
പെരുമാംകണ്ടം (വാർഡ് 5): സിന്ധു അനിൽ
പത്തകുത്തി (വാർഡ് 7): സിന്ധു സന്തോഷ്
നാഗപ്പുഴ (വാർഡ് 8): വർക്കിച്ചൻ സി.എം
ചാറ്റുപാറ (വാർഡ് 9): ബബിൻ ബാലൻ
മണിയന്ത്രം (വാർഡ് 10): ആര്യ നിജിൽ വെള്ളാപ്പിള്ളി
വഴിയാഞ്ചിറ (വാർഡ് 11): അനിൽകുമാർ എം.എം
നീറംപുഴ (വാർഡ് 13): രാജു എം.ടി
കല്ലൂർക്കാട് ടൗൺ (വാർഡ് 14): സുമിത സാബു
English Summary
All NDA candidates contesting in the Kalloorkkad Panchayat of Muvattupuzha have submitted their nomination papers. Candidates Sani Mon V.T. (Ward 1), Jiji George (Ward 6), Praveen P. Vijayan (Ward 12), and Betty Sabu, contesting in the Kalloorkkad division of the Muvattupuzha Block Panchayat, filed their nominations today.









