ക്യാമ്പിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് എൻസിസി ഉദ്യോഗസ്ഥൻ; മറച്ചുവയ്ക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്യാമ്പിനിടെ പീഡിപ്പിച്ച് എൻസിസി ഉദ്യോഗസ്ഥൻ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ആണ് സംഭവം. സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതിന് ഒരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പലിനെയും മറ്റ് ആറ് പേരെയും ബർഗൂർ പൊലീസ് അറസ്റ്റ് ചെയ്തു.NCC officer molested 8th class student during the camp.

ക്യാമ്പിലുണ്ടായിരുന്ന ശിവരാമൻ (30) 13കാരിയെ സ്‌കൂളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആഞ്ച് മുതൽ ഒമ്പത് വരെ നടന്ന എൻസിസി ക്യാമ്പിൽ വസ്ച്ചാണ് പീഡനം നടന്നത്. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നു.

പീഡനത്തിനിരയായ 13കാരി ഉൾപ്പടെ 16 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥിനികളും സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് രാത്രി ഉറങ്ങിയത്. ഇതിനിടെയായിരുന്നു പീഡനം.

ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടിയുടെ ആരോഗ്യനില മോശമായി. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ എൻസിസി ഉദ്യോഗസ്ഥൻ പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.

സംഭവത്തെക്കുറിച്ച് പെൺകുട്ടി ആദ്യം പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും ആരോടും പറയരുതെന്ന നിർദ്ദേശമാണ് നൽകിയത്. നാം തമിഴർ പാർട്ടിയുടെ (എൻടികെ) യുവജന വിഭാഗത്തിന്റെ കൃഷ്ണഗിരി ഈസ്റ്റ് ജില്ലാ സെക്രട്ടറി കൂടിയാണ് പ്രതി ശിവരാമൻ.

സംഭവത്തിന് പിന്നാലെ എൻടികെ അദ്ധ്യക്ഷൻ സീമാൻ പാർട്ടിയിൽ നിന്ന് ശിവരാമനെ പുറത്താക്കി. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

Other news

കാക്കനാട് വൻ തീപിടിത്തം; ഹ്യുണ്ടായി കാർ സർവീസ് സെന്ററിന് തീപിടിച്ചു

കൊച്ചി: കാക്കനാട് വൻ തീപിടിത്തം. ഹ്യുണ്ടായി കാർ സർവീസ് സെന്ററിനാണ് തീപിടിച്ചത്....

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി...

“എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടരും “എന്ന രീതിയിൽ വാർത്തകൾ കാണുന്നു…ഇത് ശരിയല്ലെന്ന് സിയാൽ

"എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടരും "എന്ന രീതിയിൽ വാർത്തകൾ കാണുന്നു.ഇത്...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

അമേരിക്കക്കു പിന്നാലെ അർജന്റീനയും; നിർണായക നീക്കവുമായി പ്രസിഡന്റ് ജാവിയർ മിലെ

ബ്യൂണസ് അയേഴ്‌സ്: അമേരിക്കക്കു പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിലെ അംഗത്വം പിൻവലിക്കുന്നതായി...

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

Related Articles

Popular Categories

spot_imgspot_img