ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; പിടിച്ചെടുത്തത് 3300 കിലോ മയക്കുമരുന്ന്, അഞ്ച് പാക് പൗരന്മാര്‍ അറസ്റ്റിൽ

ഗാന്ധിന​ഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് ​ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. ഗുജറാത്തിലെ പോർബന്തറിന് സമീപത്തു നിന്നാണ് മയക്കു മരുന്ന് പിടികൂടിയത്. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനും കണ്ടെടുത്തു. കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കപ്പൽ P8I LRMR നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കപ്പൽ തടയാൻ നാവികസേന കപ്പൽ വഴിതിരിച്ചുവിട്ടുവെന്ന് ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു. എൻസിബിയുമായുള്ള കൂട്ടായ ശ്രമത്തിലൂടെയാണ് മയക്കുമരുന്ന് കടത്ത് തടഞ്ഞത്.

ഒരാഴ്ച മുമ്പ് പുണെയിലും ന്യൂഡൽഹിയിലുമായി രണ്ട് ദിവസത്തെ റെയ്ഡുകളിൽ 2,500 കോടി രൂപ വിലമതിക്കുന്ന 1,100 കിലോഗ്രാം മൊഫെഡ്രോൺ പിടിച്ചെടുത്തിരുന്നു.

 

Read Also: 28.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img