കണ്ണൂരിൽ മരിച്ച എ.ഡി.എം നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയെ കോന്നി തഹസിൽദാർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ ഉത്തരവിട്ടു. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാൻഡ് റവന്യൂ കമ്മീഷണർ ആണ് സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച മുതൽ പത്തനംതിട്ട കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ആവും പുതിയ നിയമനം. Naveen Babu’s wife Manjusha transferred to the post of Senior Superintendent
നവീൻബാബുവിന്റെ മരണത്തെ തുടർന്ന് മഞ്ജുഷ സ്ഥാനമാറ്റത്തിനായി അപേക്ഷ നൽകിയിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് അനുഭവിച്ച മാനസിക ദു:ഖം കാരണം, കോന്നി തഹസിൽദാർ തസ്തികയിൽ തുടരാൻ താൻ താത്പര്യമില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. തത്തുല്യമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ട് മഞ്ജുഷ മൂന്ന് ആഴ്ചകൾ മുമ്പ് നൽകിയ കത്ത് പരിഗണിച്ചാണ് ഈ തീരുമാനം.