web analytics

വിതുമ്പിക്കരഞ്ഞു ദിവ്യ എസ്. അയ്യർ, വൈകാരിക രംഗങ്ങൾക്ക് വേദിയായി കലക്ട്രേറ്റ്; നവീൻ ബാബുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്

നവീൻ ബാബുവിന് കണ്ണീരോടെ അന്തയാത്രയേകി നാട്. വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. Naveen Babu bid a tearful farewell to his hometown

11.30വരെയാണ് കലക്ടറേറ്റിലെ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.

നിരവധി വൈകാരിക രംഗങ്ങൾക്കാണ് കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത്. നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ദിവ്യ എസ്. അയ്യർ മൃതദേഹത്തിനരികിൽനിന്നു വിതുമ്പിക്കരഞ്ഞു.

നവീൻറെ മരണ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത അനുഭവം ദിവ്യ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. നവീൻ ഇതിനേക്കാൾ മികച്ച യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്ന് പത്തനംതിട്ട മുൻ കലക്ടറായിരുന്ന പി.ബി. നൂഹിൻ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img