പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തിൽ നിന്ന് ചാടി; നാവിക ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി: പരിശീലനത്തിന്റെ ഭാഗമായി കൊച്ചി കായലിലേക്ക് ചാടിയ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തേവര പാലത്തിൽ നിന്നാണ് ഉദ്യോ​ഗസ്ഥൻ ചാടിയത്.

കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിന് വേണ്ടി എത്തിയതായിരുന്നു ഉദ്യോ​ഗസ്ഥൻ. പരിശീലനത്തിന്റെ ഭാഗമായി താഴേക്ക് ചാടിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോ​ഗസ്ഥനായി തെരച്ചിൽ തുടരുകയാണ്. നേവിയും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സൊസൈറ്റി തട്ടിപ്പ്: ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശൂര്‍ : കോണ്‍ഗ്രസ് ഭരിക്കുന്ന കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. സംഘത്തിന്റെ മുന്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന കാട്ടകാമ്പാല്‍ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടില്‍ സജിത്ത് (67) ആണ് അറസ്റ്റിലായത്.

പണയ സ്വര്‍ണ്ണം, ആധാരങ്ങള്‍, സാലറി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉപയോഗിച്ചു രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. ബാങ്കില്‍ സഹകാരികള്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളില്‍ തിരിമറി ചെയ്തും സഹകാരികളുടെ വായ്പകളില്‍ കൂടുതല്‍ സംഖ്യ വായ്പയെടുത്തുമാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറി സജിത്തിനെതിരെ നിരവധി പരാതികളാണ് വന്നത്. കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ, മുന്‍ യുഡിഎഫ് പഞ്ചായത്ത് മെമ്പറായ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഒന്നര വര്‍ഷത്തോളമായി ഇയാള്‍ ഒളിവിലായിരുന്നു.

കഴിഞ്ഞജൂണ്‍ മാസത്തില്‍ മാറഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് തട്ടിപ്പിന്റെ കഥ ആദ്യം പുറത്തുവരുന്നത്. ബാങ്കില്‍ 73 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 775 ഗ്രാം സ്വര്‍ണ്ണം സജിത്ത് ബാങ്കില്‍ നിന്നും കടത്തി തിരിമറി ചെയ്‌തെന്നായിരുന്നു അന്നത്തെ പരാതി.

പിന്നാലെ ജയന്തി എന്ന സ്ത്രീയും പരാതിയുമായി രംഗത്തെത്തി. ജയന്തിയുടെ 9 ലക്ഷം രൂപയാണ് ബാങ്കിലെ തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. 2016ല്‍ അങ്കണവാടിക്ക് സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കാന്‍ ലോണ്‍ നല്‍കാം എന്ന് പറഞ്ഞു അങ്കണവാടി ടീച്ചറായ പ്രമീളയുടെ ഓണറേറിയം സര്‍ട്ടിഫിക്കറ്റ് സജിത്ത് വാങ്ങിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു....

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം ഫരീദാബാദ്: എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച്...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

നേപ്പാളിൽ ‘ജെൻ സി’ കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു

നേപ്പാളിൽ 'ജെൻ സി' കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു കഠ്മണ്ഡു: നേപ്പാളിൽ 'ജെൻ സി'...

Related Articles

Popular Categories

spot_imgspot_img