നവകേരള ബസിന്റെ ആദ്യ സർവീസ് നാളെ മുതൽ. ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റു തീർന്നതോടെ ബസ് യാത്ര വൻ ഹിറ്റ് ആകുമെന്ന് ആകുമെന്ന് ഉറപ്പായി. ബസ് തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിച്ചു. 1271 രൂപയാണ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള ആഡംബരം നികുതി 5% ആണ്, അതും നൽകണം. നവ കേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി സഞ്ചരിച്ച സീറ്റിൽ ഇരിക്കാനാണ് മിക്കവർക്കും താൽപര്യം. ഇതിനായി നിരവധി പേരാണ് അന്വേഷിച്ചത്തുന്നത്. തിരുവനന്തപുരത്തുനിന്നും കോഴിക്കോട് വരെയുള്ള സർവീസിലും മുഖ്യമന്ത്രിയുടെ സീറ്റിനായിരുന്നു വൻ ഡിമാൻഡ്. ഗരുഡ പ്രീമിയം എന്ന പേരിൽ അന്തർ സംസ്ഥാന സർവീസ് നടത്താനാണ് ബസ് കോഴിക്കോട്ട് എത്തിച്ചത്. പുലർച്ചെ 4ന് കോഴിക്കോട് നിന്ന് തിരിച്ച് 11 35ന് ബംഗളൂരുവിൽ എത്തുന്ന ബസ് പകൽ 2.30 ന് അവിടെനിന്നും തിരിച്ച് രാത്രി 10 മണിക്ക് കോഴിക്കോട് എത്തിച്ചേരും.
കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്നും ബസ് കോഴിക്കോട് എത്തിച്ചിരുന്നു. മാവൂർ റോഡിലെ കെഎസ്ആർടിസി സ്റ്റാൻഡിന്റെ ട്രാക്കിലേക്ക് കയറുന്നതിനിടെ ബസ്സിന്റെ സൈഡ് ചെറുതായി ഉരഞ്ഞു. അപ്പോൾ തന്നെ വർക്ക്ഷോപ്പിൽ എത്തിച്ച് പെയിന്റടിച്ച് ആദ്യ സർവീസിനായി തയ്യാറാക്കിയിട്ടുണ്ട്.