തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലോഡുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം. മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ പെരുവന്താനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തുവച്ചാണ് താഴ്ചയിലേക്ക് ലോറി മറഞ്ഞത്. National permit lorry carrying load to Kerala overturned
പിന്നാലെയെത്തിയ വാഹന യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് പോലീസും മുണ്ടക്കയം പോലീസും സംഭവ സ്ഥലത്ത് എത്തി. ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.