കൊച്ചി: കൊച്ചി നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ കൊച്ചി കോർപറേഷനോട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ.
അതേസമയം, എറണാകുളം ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാത്രി മഴ ഇല്ലാത്തതിനാൽ പലയിടങ്ങളിലെയും വെള്ളക്കെട്ടുകൾ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിലായി ശരാശരി 200 മി.മീ മഴയാണ് എറണാകുളത്ത് ലഭിച്ചത്. ഓടകൾ വൃത്തിയാക്കാത്തതിനാലാണ് വെള്ളം ഒഴുകി പോകുന്നതിന് തടസ്സം നേരിടുന്നത്.
കളമശ്ശേരി തൃക്കാക്കര കൊച്ചിൻ കോർപ്പറേഷനുകളിലാണ് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. എറണാകുളം ജില്ലയിൽ ഇതുവരെ മൂന്ന് ക്യാമ്പുകൾ ആണ് തുറന്നിട്ടുള്ളത്.
Read Also: സ്വർണ കടത്ത്; ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫ് പിടിയിൽ
Read Also: കാലംതെറ്റി പെയ്യുന്ന അതിശക്തമായ മഴക്കിടെ ഇന്ന് കാലവർഷവും എത്തും