അത് ഭൂമിക്കടുത്തെത്തി; ഇന്ന് രാത്രി 11.39 നുള്ളിൽ അത് സംഭവിക്കും; ഒരു വലിയ വിമാനത്തോളം വലുപ്പം, മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗത; ചിന്നഗ്രഹത്തെ സസൂക്ഷ്മം നിരീക്ഷിച്ച് നാസ

ന്യൂഡൽഹി : ഒരു വലിയ വിമാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്ന് സ്ഥിരീകരിച്ച് നാസ. ഞായറാഴ്ച ( ജൂൺ 23) രാത്രി11.39നുള്ളിൽ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലെത്തുമെന്നാണ് കരുതുന്നത്. NASA has confirmed that an asteroid the size of a large plane will pass by the Earth

88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 202 കെഎൻ1 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്നാണ് കരുതുന്നത്.
ഭൂമിയോട് അടുത്ത് സഞ്ചരിക്കുന്ന ഛിന്നഗ്രഹം  ഭൂമിയെ ഇടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് നാസ പറയുന്നു.
ഏകദേശം ഒരു വിമാനത്തിന്റെ വലിപ്പവും 16,500 കിലോമീറ്റർ വേഗതയുമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് വരുന്നതായി നാസ അറിയിച്ചു. 

ഇത് ഭൂമിയെ ഇടിക്കാനുള്ള സാധ്യത 72 ശതമാനമുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. ജൂൺ 23-ാം തീയതി ( ഇന്ന്) രാത്രി 11.39 ഓടെയാണ് ഛിന്നഗ്രഹം ഭൂമിയ്‌ക്ക് സമീപമെത്തുന്നത്. ഭൂമിയെ ഇടിക്കാൻ സാധ്യത കൂടുതലായതിനാൽ തന്നെ ഛിന്നഗ്രത്തെ കൂടുതലായി നിരീക്ഷിച്ചു വരികയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ഛിന്ന ഗ്രഹം 2024 KN1 എന്നാണ് നിലവിൽ ഇതിന് പേര് നൽകിയിരിക്കുന്നത്. ഭാവിയിൽ ഇത്തരത്തിൽ അപകടകരമായ ഛിന്നഗ്രഹങ്ങളുടെ സാന്നിധ്യം കാണുന്നില്ലെന്നും എന്നാൽ ഇന്ന് രാത്രി അപകട സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു. ഭൂമിയോടടുക്കുന്ന ഛിന്നഗ്രഹങ്ങളെ പഠിക്കാനുള്ള കൂടുതൽ അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ശാസ്ത്രലോകം പറയുന്നു.

ഭൂമിക്ക് 5,610,000 കിലോമീറ്റർ അകലെക്കൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുക. കേൾക്കുമ്പോൾ ഇത് വലിയ അകലമാണെന്ന് തോന്നുമെങ്കിലും, ജ്യോതിശാസ്ത്ര തോതുകൾ വെച്ചു നോക്കിയാൽ, ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കുക.

പല വലുപ്പത്തിലുള്ള 30,000 ത്തോളം ഛിന്നഗ്രഹങ്ങളെയാണ് ‘ഭൂമിയ്ക്ക് സമീപമുള്ള ബഹിരാകാശവസ്തുക്കൾ’ എന്ന് കണക്കാക്കിയിട്ടുള്ളത്. ഇവയിൽ 850 ലേറെ ഛിന്നഗ്രഹങ്ങൾ ഒരു കിലോമീറ്ററിലേറെ വീതിയുള്ളവയാണ്. എന്നിരുന്നാലും അടുത്ത നൂറുവർഷത്തേക്ക് ഇവയിൽ ഒന്നുപോലും ഭൂമിയ്ക്ക് ഭീഷണിയല്ല. ഭൂമിയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ നാസ പ്രത്യേകമായി സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്.

ഭൂമിയ്ക്ക് സമീപമെത്തുന്ന ഛിന്നഗ്രഹങ്ങളെ നാസ കൃത്യമായി രേഖപ്പെടുത്തിവെയ്ക്കുന്നുണ്ട്. ഛിന്നഗ്രഹത്തിന്റെ പേര്, ഭൂമിയ്ക്ക് സമീപമെത്തുന്ന തീയതി, ഏകദേശ വലുപ്പം, ഭൂമിയിൽ നിന്ന് എത്ര അകലെ കൂടെയാണ് കടന്നുപോകുക എന്നീ വിവരങ്ങൾ നാസയുടെ ഡാഷ്ബോർഡിൽകാണാം. കൂടാതെ വിമാനം, വീട് പോലുള്ള പരിചിതവസ്തുക്കൾ ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ വലുപ്പം സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിൽ ചിത്രീകരിക്കുന്നുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img