ദക്ഷിണേന്ത്യ പിടിക്കാൻ നരേന്ദ്ര മോദി; വീണ്ടും തമിഴ്നാട്ടിലേക്ക്; ചെന്നൈയിൽ ഇന്ന് റോഡ് ഷോ; നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി; ഒരു വർഷത്തിനിടെ ഏഴാമത്തെ സന്ദർശനം

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ദക്ഷിണേന്ത്യയിലേക്ക്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ചെന്നൈയിൽ വിമാനം ഇറങ്ങുന്ന മോദി, നഗരത്തിൽ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും. തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും. നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ മോദിക്ക് പൊതുയോഗമുണ്ട്. ഈ വർഷം ഏഴാം തവണയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. ഈയാഴ്ച വീണ്ടും രണ്ട് ദിവസം കൂടി മോദി സംസ്ഥാനത്ത് പ്രചാരണം നടത്തും.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയിട്ടുള്ളത്. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. മുസ്ലീം ലീഗിന്‍റെ താൽപര്യങ്ങൾ അങ്ങനെയാണ് പത്രികയിൽ കടന്നു കൂടിയത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കോൺഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു.

പശ്ചിമബംഗാളില്‍ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷ വിമര്‍ശനം നടത്തി. ക്രമസമാധാനം ഉറപ്പാക്കുന്നതില് തൃണമൂൽ കോൺ​ഗ്രസ് പൂർണ പരാജയം എന്ന് മോദി പറഞ്ഞു. ടിഎംസിക്ക് അവരുടെ അഴിമതിക്കാരായ നേതാക്കളുടെ അക്രമത്തിനെല്ലാം ലൈസൻസ് വേണം. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ വരുമ്പോൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. അതേസമയം, പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

Related Articles

Popular Categories

spot_imgspot_img