നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോർട്ടുകൾ. നരേന്ദ്ര മോദി,രാജ്നാഥ് സിങ്, അമിത് ഷാ എന്നിവർ രാഷ്ട്രപതി ഭവനിലെത്തിയിട്ടുണ്ടെന്നാണ് വിവരം. സർക്കാർ രൂപീകരിക്കാൻ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറും. (Narendra Modi likely to take oath as Prime Minister for third time on June 8)
രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സർക്കാർ രൂപീകരണ ചർച്ചകൾക്കായി ജെഡിയു നേതാവ് നിതീഷ് കുമാറും, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഡൽഹിയിലെത്തിയിട്ടുണ്ട്.
ആറ് കേന്ദ്ര മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാനാണ് ടിഡിപിയുടെ തീരുമാനം. ആരോഗ്യം, കൃഷി, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മന്ത്രാലയങ്ങളാണ് ടിഡിപി ലക്ഷ്യമിട്ടിരിക്കുന്നത്. സർക്കാർ രൂപീകരിക്കുമെന്ന് നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഡിഎ എംപിമാരുടെ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
Read More: ഞാൻ നിഷേധിയല്ല; ആരെയും അവഹേളിക്കരുത്; എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് സുരേഷ് ഗോപി
Read More: രാജിക്കത്ത് നൽകി മോദി; കാവൽ മന്ത്രിസഭ തുടരണമെന്ന് രാഷ്ട്രപതി