തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ പ്രതി കേദൽ ജിൻസൻ രാജക്ക് ജീവപര്യന്തം. കേസിൽ കേദൽ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
കേഡൽ ജീൻസൺ രാജയ്ക്ക് (34) ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ. ആറാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം, സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസങ്ങളായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്.
പിഴത്തുക സാക്ഷിയായ അമ്മാവൻ ജോസ് സുന്ദരത്തിനു നൽകാനും കോടതി വിധിച്ചു. കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസ് ഇവരുടെ വീടിന് അടുത്തുള്ള 4 സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്ക്ക് എഴുതി നൽകിയിരുന്നു. ഇപ്പോൾ ആരോരും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന ജോസിനു പിഴത്തുക നൽകാനാണു കോടതി വിധിച്ചത്.
കേദലിൻ്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചു. മാനസിക രോഗമുള്ള ഒരാൾ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
ആരോടും സഹകരിച്ചില്ല എന്നത് മാനസ്സിക രോഗം അല്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. ജൻമം നൽകിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ ഇയാൾക്ക് കൊല്ലാൻ സാധിച്ചു. നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു.
കുടുംബത്തോട് തോന്നിയ കടുത്ത വിരോധത്താൽ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഇതുകൂടാതെ ഈ കുടുംബത്തിൻറെ ആശ്രയത്തിൽ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും ഇയാൾ കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താൻ ശ്രമിച്ചു.
ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയെ വ്യക്തമായി ബോധ്യപ്പെടുത്തിയിരുന്നു. നാലു പേരെ കൊലചെയ്തതിന് കൊലകുറ്റം വെവ്വേറെ തെളിഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിച്ചതും, വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.