ആടുജിവിതത്തിലെ യഥാർത്ഥ കഥാപാത്രമായിരുന്ന നജീബിന്‍റെ കുടുംബത്തിലെ ആകസ്മിക മരണത്തിലെ വേദന പങ്കുവച്ച് എഴുത്തുകാരൻ ബെന്യാമിൻ. നജീബിന്‍റെ ഒന്നരവയസുകാരിയ കൊച്ചുമകൾ സഫാ മറിയം മരണപ്പെട്ടതിന്‍റെ വേദനയാണ് ബെന്യാമിൻ പങ്കുവച്ചത്. പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്നാണ് നജീബിന്‍റെ കൊച്ചുമകളായ ( മകന്റെ മകൾ ) സഫാ മറിയം മരണപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ബെന്യാമിന്‍റെ കുറിപ്പ്
പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ.