web analytics

മകനെ അതിർത്തിയിൽ ഉപേക്ഷിച്ച് പാക്കിസ്ഥാനി പാസ്റ്ററെ കാണാൻ രാജ്യം വിട്ട യുവതിയെ ഇന്ത്യക്ക് കൈമാറി

മുംബയ്: നിയന്ത്രണരേഖ മറികടന്നതിനെത്തുടർന്ന് പാകിസ്ഥാന്റെ പിടിയിലായ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്‌പൂർ സ്വദേശിയായ സുനിത ജാംഗഡെ (43) ആണ് ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് കാർഗിൽ വഴി പാകിസ്ഥാനിലേക്ക് കടന്നത്.

സ്വന്തം മകനെ കാർഗിലിലെ അതിർത്തി ഗ്രാമത്തിൽ ഉപേക്ഷിച്ചിട്ടായിരുന്നു യുവതിയുടെ സാഹസിക യാത്ര. ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാനാണ് ഇവർ പാകിസ്ഥാനിലേയ്ക്ക് പോയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഇന്ത്യൻ അധികൃതർ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞശനിയാഴ്‌ചയാണ് പാക് ഉദ്യോഗസ്ഥർ സുനിതയെ ബിഎസ്‌എഫിന് കൈമാറിയത്. പിന്നീട് ബിഎസ്‌എഫ് ഇവരെ അമൃത്സർ പൊലീസിനെ ഏൽപ്പിച്ചു. സുനിതയെ കസ്റ്റഡിയിലെടുക്കാൻ നാഗ്‌പൂരിൽ നിന്നുള്ള പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ദൗത്യത്തിനായി രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെടെ മൂന്നുപേർ പുറപ്പെട്ടതായി ഡെപ്യൂട്ടി കമ്മിഷണർ നികേതൻ കദം മാധ്യമങ്ങളോട് പറഞ്ഞു.

നാഗ്‌പൂർ പൊലീസ് കസ്റ്റഡിയിലെടുത്തതിനുശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്യും. ചാരവൃത്തിയിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി ചോദ്യം ചെയ്യും. അമൃത്സർ പൊലീസ് ഇവർക്കെതിരെ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സുനിതയെ നാട്ടിലെത്തിച്ചാലുടൻ കേസ് അവിടത്തെ സ്റ്റേഷനിലേയ്ക്ക് മാറ്റുമെന്നും കമ്മിഷണർ പറഞ്ഞു. നേരത്തെയും പാകിസ്ഥാനിലേയ്ക്ക് പോകാൻ സുനിത രണ്ടുപ്രാവശ്യം ശ്രമിച്ചിരുന്നു. എന്നാൽ അട്ടാരി അതിർത്തിയിൽ സൈന്യം ഇവരെ മടക്കി അയക്കുകയായിരുന്നു.

ഇതിനുശേഷമാണ് ഇവർ കാർ‌ഗിൽ വഴി പാകിസ്ഥാനിലേക്ക് എത്തിയത്. എന്തിനാണ് പാകിസ്ഥാനിൽ എത്തിയതെന്നും എന്താണ് ലക്ഷ്യമെന്നുമടക്കം സുനിതയെ പാക് അധികൃതർ ചോദ്യം ചെയ്തിരുന്നു.

അതിർത്തി കടന്നെത്തിയ യുവതിയെ ഗ്രാമീണർ പിടികൂടി പാക് സൈന്യത്തെ ഏൽപ്പിക്കുകയായിരുന്നുവെന്നും മറ്റൊരു വിവരവുമുണ്ട്. മേയ് 14നാണ് 13 വയസുള്ള മകനെ കാർഗിലിലെ അതിർത്തി ഗ്രാമമായ ഹന്ദർമാനിൽ നിറുത്തിയതിനുശേഷം സുനിത പാകിസ്ഥാനിലേയ്ക്ക് കടന്നത്. പെട്ടെന്ന് മടങ്ങിവരാമെന്നും ഇവിടെതന്നെ നിൽക്കണമെന്നും പറഞ്ഞതിനുശേഷമാണ് സുനിത പോയതെന്ന് മകൻ പോലീസിനോട് പറഞ്ഞു.

സുനിത തിരികെ വരാതിരുന്നതോടെ ഗ്രാമവാസികൾ കുട്ടിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സുനിതയുടെ ഫോൺ വിവരങ്ങളും മറ്റും പരിശോധിച്ചാണ് പാകിസ്ഥാനിലേയ്ക്ക് കടന്നതായി മനസിലാക്കിയത്. കുട്ടി നിലവിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. വൈകാതെ കുട്ടിയെയും നാഗ്‌പൂരിലേയ്ക്ക് എത്തിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

പ്രീമെട്രിക് ഹോസ്റ്റലിൽ പാചകവാതകം മുടങ്ങിയ സംഭവം: പ്രതിഷേധം പുകയുന്നു

പ്രീമെട്രിക് ഹോസ്റ്റലിൽ പാചകവാതകം മുടങ്ങിയ സംഭവത്തിൽ പ്രതിഷേധം പാചകവാതകം മുടങ്ങിയതിനെ തുടർന്ന്...

തിരുവഞ്ചൂർ രാധാകൃഷ്ണന് സൈബർ ഭീഷണി; ആധാർ തട്ടിപ്പ് ആരോപിച്ച് വിർച്വൽ അറസ്റ്റ് നീക്കം

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരെ ഭീതിയിലാഴ്ത്തുന്ന 'വിർച്വൽ അറസ്റ്റ്' തട്ടിപ്പുകാരുടെ വലയിൽ ഇത്തവണ...

വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ

വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ അമ്പലപ്പുഴ: അമ്പലപ്പുഴ...

ഇനി കളി മാറും! ബഹുരാഷ്ട്ര കമ്പനികൾക്ക് വെല്ലുവിളിയുമായി കുടുംബശ്രീ; നിങ്ങളുടെ വീടിനടുത്തുള്ള കടകളിലും ഇനി ‘കുടുംബശ്രീ ബ്രാൻഡ്’ തിളങ്ങും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിന്റെ കരുത്തായ കുടുംബശ്രീ വിപണിയിലെ വമ്പന്മാരോട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു....

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ ഇന്ന് മിക്കവരുടെയും...

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്; എസ്. ശ്രീകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ്;...

Related Articles

Popular Categories

spot_imgspot_img