ന​ഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തി; പ്രവാസി മലയാളി അറസ്റ്റിൽ

കൊല്ലം: യുവതിയുടെ ന​ഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് യുവതിയേയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.

കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയാണ് പിടിയിലായത്. ​ഗൾഫിലായിരുന്ന റിജോ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റിജോയ്ക്കെതിരെ എഴുകോൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

റിജോ വിവാഹത്തിന് മുൻപാണ് യുവതിയെ പരിചയപ്പെട്ടത്, പിന്നീട് യുവതി വിവാഹിതയായി. വിവാഹശേഷവും ഇയാൾ പരാതിക്കാരിയായ യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു.

ഇയാൾ യുവതിയുടെ വീട്ടിലെത്തി പലവട്ടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു.

ഇതിനിടെ റിജോ ജോലിക്കായി ഗൾഫിലേക്ക് പോകുകയായിരുന്നു. ​ഗൾഫിലെത്തിയ ശേഷമാണ് റിജോ യുവതിയുടെ ഭർത്താവിനെ വിളിച്ച് ഭാര്യയുടെ നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയത്.

നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും, നഗ്ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും പറഞ്ഞാണ് ഭർത്താവിനെ ഇയാൾ ഭീഷണിപ്പെടുത്തിയത്.

തുടർന്ന് ഭാര്യയും ഭർത്താവും ചേർന്ന് നവംബറിലാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഗൾഫിൽ നിന്ന് ലീവിന് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പോലീസ് അറസ്റ്റ് ചെയ്ത് എഴുകോൺ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

Related Articles

Popular Categories

spot_imgspot_img