ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ എന്‍ പ്രശാന്ത്

തിരുവനന്തപുരം: സസ്പെന്‍ഷനില്‍ തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്, ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു.

ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി ആരും കാണരുത്‌. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി.

അതിന്‍റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച പ്രമോഷൻ ഉടനടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കരുതെന്നും പ്രശാന്ത് പറയുന്നു.

ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചട്ടങ്ങളും നിയമങ്ങളും സർക്കാറിനും ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് “ന്നാ താൻ പോയി കേസ് കൊട്” എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും അതിന്‌ സാഹചര്യം ഒരുക്കരുതെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.

spot_imgspot_img
spot_imgspot_img

Latest news

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

‘വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’: വഖഫ് ഹ‍ർജികളിൽ നിർണായക നിർദ്ദേശവുമായി സുപ്രീംകോടതി

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ നിർണ്ണായക നിർദ്ദേശങ്ങളുമായി സുപ്രീംകോടതി. വഖഫായി...

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ

വർക്കല: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ...

Other news

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയിൽ

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയിൽ. കോഴിക്കോട് വെള്ളയിലാണ്...

ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളാൻ തയാറാകണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയിൽ ദുഃഖ വെള്ളി...

വെന്റിലേറ്ററിൽ കഴിയുന്നതിനിടെ എയർ ഹോസ്റ്റസായ യുവതിക്ക് പീഡനം; പ്രതി അറസ്റ്റിൽ

എയർ ഹോസ്റ്റസായ രോഗിയെ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ....

ഓലപ്പടക്കത്തില്‍ നിന്ന് തീ പടർന്നു; പാലക്കാട് ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. രാത്രി 9.45...

നമ്മുടെ ശരീരത്തിലെ ഈ 5 സ്ഥലങ്ങളിൽ ഒരിക്കലും തൊടാൻ പാടില്ല !! ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും !

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനുമുള്ള അതിന്റേതായ പ്രാധാന്യവും സവിശേഷതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട്...

Related Articles

Popular Categories

spot_imgspot_img