കനത്ത കാറ്റില്‍ ചങ്ങനാശേരിയില്‍ മരം കടപുഴകി വീണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പെരുന്ന വില്ലേജ് ഓഫിസിനു സമീപം തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചുനീക്കി.
വില്ലേജ് ഓഫിസിനു മുന്‍പിലുണ്ടായിരുന്ന കൂറ്റന്‍ പുളിമരമാണ് കാറ്റത്ത് കടപുഴകി വീണത്.ഈസമയം കാറിനുള്ളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. മരത്തിന്റെ ശിഖര ഭാഗം റോഡിലേക്ക് വീണ് എംസി റോഡില്‍ ഗതാഗത തടസ്സമുണ്ടായി. റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ത്തുകൊണ്ടാണ് മരം കാറിനു മുകളിലേക്ക് വീണത്.