സമുദ്രത്തിന് മുകളിലുള്ള രാത്രി ആകാശത്ത് ഒമ്പത് നിഗൂഢമായ പ്രകാശ തൂണുകൾ പൊങ്ങിവരുന്നത് കണ്ട് അമ്പരന്നു ജപ്പാനിലെ ഒരു ചെറിയ തീരദേശ പട്ടണത്തിലെ പ്രദേശവാസികൾ. മെയ് 11 ന് ജപ്പാനിലെ ടോട്ടോറി പ്രിഫെക്ചറിന് സമീപമാണ് ഈ പ്രതിഭാസം ഉണ്ടായത്, വിവരമറിഞ്ഞു ജനം ഓടിക്കൂടി. ആകാശത്തിലെ വിചിത്രമായ വിളക്കുകൾ അന്യഗ്രഹ ജീവികളാണോ എന്ന് പലരും സംശയിച്ചു. എന്നാൽ അല്പസമയത്തിന് ഉള്ളിൽത്തന്നെ കാര്യങ്ങൾക്ക് വ്യക്തതയായി. വാസ്തവത്തിൽ, അവ ഓഫ്‌ഷോർ ഫിഷിംഗ് വെസൽ ലൈറ്റുകളിൽ നിന്നുള്ള പ്രതിഫലനങ്ങളായിരുന്നു. ലൈറ്റുകൾ മേഘങ്ങളിലേക്ക് പ്രതിഫലിക്കുമ്പോൾ അവ ദീപസ്തംബങ്ങളായി കാണപ്പെടുകയായിരുന്നു. ഇതോടെ ഗ്രാമവാസികൾക്കും ആശ്വാസമായി.