web analytics

എന്റെ പൊന്നേ…ഇതെന്തൊരു കുതിപ്പാ; 54,000 കടന്നു മുന്നോട്ട്; ഈപോക്ക് അറുപതിനായിരം കടക്കാൻ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 54,000 കടന്നു മുന്നോട്ട്. ഇന്ന്പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാർച്ച് 29നാണ് വില പവന് 50,000 കടന്നത്. ഏപ്രിൽ 12നാണ് പവന് 53,760 രൂപയിലെത്തിയ റെക്കോർഡ് മറികടന്നത്. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്. ഇന്നലെ 53,640 രൂപയായിരുന്നു ഒരു പവൻറെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപ ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തി.

കുറച്ചു നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തിൽ സ്വർണ വ്യാപാരം നടത്തുന്നത്. ഏപ്രിൽ തുടങ്ങിയത് തന്നെ സർവകാല റെക്കോഡോടെയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത്...

പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ പേര്: ‘സേവ തീർത്ഥ്’; ഭരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ

ന്യൂഡൽഹി: കേന്ദ്രഭരണ സംവിധാനത്തെ കൂടുതൽ പരമ്പരാഗതവും ‘സേവാഭാവ’വുമായി ബന്ധിപ്പിക്കുന്നതിനായുള്ള നീക്കങ്ങളിലൊരായി, പ്രധാനമന്ത്രിയുടെ...

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും ന്യൂഡൽഹി:...

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് ‘രാജാവ്”

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് 'രാജാവ്" മലപ്പുറം: പ്രപഞ്ചത്തിലെ അപൂർവ ലൈമാൻ–ആൽഫ...

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

Related Articles

Popular Categories

spot_imgspot_img