ആംബുലൻസിന്റെ വഴിമുടക്കി യുവതിയുടെ സ്കൂട്ടർ യാത്ര; എട്ടിൻ്റെ പണി കൊടുത്ത് എം.വി.ഡി

കൊച്ചി: ആംബുലൻസിന്റെ വഴിമുടക്കി സ്കൂട്ടർ യാത്ര നടത്തിയ യുവതിക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.

സ്കൂട്ടർ ഓടിച്ച യുവതിയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ 7000 രൂപ പിഴയും ഈടാക്കി.

യുവതിയോട് എറണാകുളം ആർടിഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു.

ആലുവയിൽ നിന്ന് കൈ അറ്റുപോയി ഗുരുതരാവസ്ഥയിലായ രോഗിയെ എറണാകുളത്തേക്ക് കൊണ്ടുപോയ ആംബുലൻസിനെ കടത്തിവിടാതെയാണ് യുവതി സ്കൂട്ടർ ഓടിച്ചത്.

കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് മുന്നിൽ നിന്ന് ഇവർ വഴി മാറിയില്ലെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.

ആംബുലൻസിന്റെ മുൻ സീറ്റിലുണ്ടായിരുന്ന ആളാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സൈറൺ മുഴക്കി വന്ന ആംബുലൻസ് നിരന്തരം ഹോൺ അടിച്ചിട്ടും യുവതി സ്കൂട്ടർ സൈഡ് ഒതുക്കിയില്ലെന്നായിരുന്നു പരാതി.

പതിനാറാം വയസിൽ റാഗിംഗിന് ഇരയായി, മനോനില തെറ്റി,കോമ്പസ് ഉപയോഗിച്ച് സ്വന്തം കണ്ണ് കുത്തിപ്പൊട്ടിച്ചു; വേദനകളുടെ ലോകത്തു നിന്നും സാവിത്രി വിടവാങ്ങി

കാസർകോട്: പതിനാറാം വയസിൽ കോളേജിൽ റാഗിംഗിന് ഇരയായി, മനോനില തെറ്റിയതിനെ തുടർന്ന് കണ്ണു കുത്തിപ്പൊട്ടിച്ച് കാഴ്ച നഷ്ടപ്പെട്ട സാവിത്രി (45)​ മരിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിനിയാണ്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.

1995-96 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയായിരുന്ന സാവിത്രി 377 മാർക്കോടെ ഫസ്റ്റ് ക്ളാസിലാണ് പാസായത്.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ പ്രീഡിഗ്രിക്കു ചേർന്ന് മൂന്നാം ദിവസം കടുത്ത റാഗിങ്ങിന് ഇരയാവുകയായിരുന്നു.

മാനസിക സംഘർഷത്തെ തുടർന്ന് പിന്നീട് വീടിനു പുറത്തിറങ്ങിയില്ല. ഏതാനും വിദ്യാർത്ഥികളുടെ പേരിൽ കോളേജ് അധികൃതർ നടപടിയെടുത്തെങ്കിലും കാര്യമായ നിയമ നടപടിയില്ലാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

പഠനം നിർത്തിയ സാവിത്രി കോമ്പസ് ഉപയോഗിച്ച് വലത്തെ കണ്ണ് കുത്തിപ്പൊട്ടിക്കുകയായിരുന്നു.

ഇതോടെ ജീവിതം സ്വയം ഇരുളിലാവുകയായിരുന്നു.കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ആശുപത്രികളിൽ ചികിൽസ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അടച്ചുറപ്പുള്ള വീടില്ലാത്തതിനാൽ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലാണ് പിന്നീട് കഴിഞ്ഞിരുന്നത്. എസ്.എസ്.എൽ.സി ബാച്ചിലെ സഹപാഠികൾ വീട് നിർമ്മിച്ച് കൊടുക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ അത് നടന്നില്ല.

പിന്നീട് പല അസുഖങ്ങളും പിടിപെട്ടു. രോഗം കൂടിയതിനാൽ മംഗളുരു യേനപോയ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ച മുമ്പാണ് ന്യുമോണിയ ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

മൃതദേഹം വെങ്ങാട്ടെ വസതിയിൽ കൊണ്ടുവന്നശേഷം സംസ്ക്കാരം നടത്തി. വട്ടിച്ചിയാണ് മാതാവ്. സുകുമാരി, ശാന്ത, തങ്കം എന്നിവർ സഹോദരങ്ങളാണ്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം

സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബയ്ക്കും മകനുമെതിരെ കുറ്റപത്രം ലക്നൗ: ഉത്തർപ്രദേശ് ഭീകരവിരുദ്ധ...

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ...

മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്നു

മോനെ കണ്ടതും ഏറെ നേരം വാരിപ്പുണർന്നു ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ...

കെ പി ഫ്ലവറല്ലടാ, ഫയർ

കെ പി ഫ്ലവറല്ലടാ, ഫയർ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച്...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

Related Articles

Popular Categories

spot_imgspot_img