web analytics

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു

മൂവാറ്റുപുഴ:
വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി കായംകുളം മലമേൽ ഭാഗം കളിയിക്കൽ ചിറ സ്വദേശിയാണ്.

പരാതിക്കാരി ആലപ്പുഴ സ്വദേശിനിയും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയുമാണ്.

ഈ മാസം 4-നാണ് വാട്സ് ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് അറിയിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് യുവതി ‘തുണ’ വഴിയും മൂവാറ്റുപുഴ പൊലീസിനും മുഖ്യമന്ത്രി ഓഫീസിനും ഡി.ജി.പി.ക്കും പരാതി നൽകി. തിങ്കളാഴ്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. വാട്സ് ആപ്പ് സന്ദേശത്തിന്റെ പകർപ്പും പൊലീസിന് കൈമാറിയിട്ടുണ്ട്.

2016-ലായിരുന്നു ഇവരുടെ വിവാഹം. ഇതിനുമുമ്പ് ഗാർഹിക പീഡനത്തിനും യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതിനും പ്രതിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തിരുന്നു.

English Summary

Muvattupuzha Police registered a case against a man based on a woman’s complaint that he pronounced triple talaq through a WhatsApp message. The complainant alleged that the message was sent on February 4 and submitted its copy to the police. Earlier, a domestic violence case had also been registered against the man by Haripad Police.

muvattupuzha-whatsapp-triple-talaq-case-registered-against-husband

Muvattupuzha police, WhatsApp triple talaq, Alappuzha woman complaint, Kayamkulam man case, domestic violence case Kerala, Haripad police, talaq through message case, Kerala crime news

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം; കൊച്ചിയിൽ പെരുന്നാൾ ആഘോഷിച്ച് ആസിഫ്

കൊച്ചി: ജാതിമത രാഷ്ട്രീയ വേർതിരിവുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കുന്നതാണ് ലോകത്തെ ഏറ്റവും...

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം സുരക്ഷിതമല്ലാത്ത...

ആറാട്ടുപുഴ പൂരം: ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു

തൃശൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ഭക്തിനിർഭരമായ നെയ്...

Related Articles

Popular Categories

spot_imgspot_img