മസ്‌കത്ത്-തിരുവനന്തപുരം സർവീസ് പുനരാരംഭിക്കുന്നു;കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല; എയർ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂൾ പുറത്ത്
മസ്‌കത്ത്: മസ്‌കത്തിൽ നിന്ന് തിരുവനന്തപുരംയിലേക്കുള്ള സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ഏപ്രിൽ 5 മുതൽ 30 വരെയുള്ള പുതിയ ഷെഡ്യൂളിലാണ് തിരുവനന്തപുരം സർവീസ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മസ്‌കത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ മുഴുവൻ റദ്ദാക്കിയതായി പത്തു ദിവസം മുമ്പ് അറിയിച്ചിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്, പിന്നീട് കണ്ണൂർ സർവീസ് പുനരാരംഭിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരം സർവീസും ചേർത്തതോടെ യാത്രക്കാർക്ക് ആശ്വാസമായി.
✈️ സർവീസ് വിശദാംശങ്ങൾ
👉 മസ്‌കത്ത് – തിരുവനന്തപുരം സർവീസ്:
രാത്രി 11.25ന് പുറപ്പെടും → പുലർച്ചെ 4.55ന് എത്തും
👉 മസ്‌കത്ത് – കണ്ണൂർ സർവീസ്:
രാത്രി 8.10ന് പുറപ്പെടും → പുലർച്ചെ 1.20ന് എത്തും
👉 സർവീസ് ദിവസങ്ങൾ: തിങ്കൾ, ബുധൻ, വെള്ളി, ഞായർ
⚠️ കോഴിക്കോട്, കൊച്ചി സർവീസുകൾ ഇല്ല
അതേസമയം കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുതിയ ഷെഡ്യൂളിലും ഉൾപ്പെടുത്തിയിട്ടില്ല.









