News4media TOP NEWS
ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്നു വിലയിരുത്തൽ സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസ്; നാലം​ഗ സംഘം പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു; മോഷണമുതൽ കണ്ടെത്താനായില്ല

എയർ ഇന്ത്യ ക്രൂ മെമ്പറിന്റെ കൊലപാതകം; ‘ലേഡി ഡോൺ’ എന്ന കാജൽ പിടിയിൽ; കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു

എയർ ഇന്ത്യ ക്രൂ മെമ്പറിന്റെ കൊലപാതകം; ‘ലേഡി ഡോൺ’ എന്ന കാജൽ പിടിയിൽ; കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു
September 20, 2024

എയർ ഇന്ത്യ ക്രൂ മെമ്പറിന്റെ കൊലപാതകം; ‘ലേഡി ഡോൺ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ത്രീ പിടിയിൽ; കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു. Murder of Air India crew member; lady arrested

എയർ ഇന്ത്യ ക്രൂ മെമ്പർ കൊല്ലപ്പെട്ട കേസിൽ ‘ലേഡി ഡോൺ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്ത്രീ പിടിയിൽ. ​​ഗുണ്ടാനേതാവായ കാജൽ കത്രിയെ ആണ് ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്.

നോയിഡയിലെ ജിമ്മിൽനിന്ന് പുറത്തിറങ്ങുകയായിരുന്ന സൂരജിനെ ബൈക്കിലെത്തിയ അക്രമി സംഘം ജനുവരി 19-നാണ് വെടിവെച്ചു കൊന്നത്. ജയിലിലുള്ള തന്റെ സഹോദരനും ​ഗുണ്ടാ നേതാവുമായ പർവേഷ് മന്നിന് വേണ്ടി സാമ്പത്തിക സഹായം ചെയ്തുകൊടുത്തത് സൂരജായിരുന്നു. കപിൽ മന്നിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പർവേഷ് മൻ ജയിലിൽ കഴിയുന്നത്.

സൂരജിന്റെ കൊലപാതകത്തിന് മുൻപ് ജയിലുള്ള കപിലിനെ കാജൽ സന്ദർശിച്ചെന്നും ​ഗൂഡാലോചന ആസൂത്രണം ചെയ്തെന്നും പോലീസ് വ്യക്തമാക്കി.

​ജയിൽ കഴിയുന്ന ​ഗുണ്ടാനേതാവ് കപിൽ മന്നുമായി 2019-ൽ തന്റെ വിവാഹം കഴിഞ്ഞതായി കാജൽ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. വിവാഹശേഷം കപിലിന്റെ ​ഗുണ്ടാസംഘത്തിലെ സജീവ അം​ഗമായി കാജൽ മാറുകയായിരുന്നു.

ഗുണ്ടാ നിയമപ്രകാരം കാജലിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് നോയിഡ ഡി.സി.പി മനീഷ് കുമാർ മിശ്ര പറഞ്ഞു. കൊലപാതകശേഷം ഒളിവിൽ കഴിയുകയായിരുന്ന കാജലിന്റെ തലയ്ക്ക് പോലീസ് 25000 രൂപ വിലയിട്ടിരുന്നു.

Related Articles
News4media
  • India
  • Technology
  • Top News

ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർ...

News4media
  • Kerala
  • News
  • News4 Special
  • Top News

22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ ...

News4media
  • Kerala
  • News
  • Top News

സ്വർണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസ്; നാലം​ഗ സംഘം പിടിയിൽ;...

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]