ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കടക്കരപ്പള്ളി വലിയവീട്ടിൽ ആരതിയെ (32) ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി. ആക്രമണത്തിനിടെ ഭർത്താവ് ശ്യാംജിത്തിനും പൊള്ളലേറ്റിട്ടുണ്ട്.
ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെത്തിയപ്പോഴാണ് ആരതിയെ ഭർത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. സ്കൂട്ടറിലെത്തിയ ആരതിയെ വഴിയിൽവച്ച് തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
Read Also: കുഞ്ഞുങ്ങളെ നിങ്ങൾ എവിടെയാണ്; കാണാമറയത്ത് 61 കുട്ടികൾ; തുമ്പില്ലാതെ കേരള പോലീസ്