പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമം

മൂവാറ്റുപുഴയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി

പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമം

മൂവാറ്റുപുഴ: പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. മൂവാറ്റുപുഴക്ക് സമീപം കദളിക്കാട് വെച്ചാണ് സംഭവം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേ‍ഡ് എസ്.ഐ.മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്.

റോഡിൽ അസാധാരണ സാഹചര്യത്തിൽ വാഹനം നിർത്തിയിട്ടിരുന്നു. ഇത് പരിശോധിക്കാനാണ് കല്ലൂർക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

വിദ്യാര്‍ത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് ഏത്തമിടിപ്പിച്ചു; അധ്യാപികക്കെതിരെ പരാതി

എന്നാൽ ഈ സമയത്ത് കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെടുകയും മറ്റൊരാൾ പൊലീസ് ഉദ്യോഗസ്ഥരെ കാർ ഇടിപ്പിച്ച് കൊല്ലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

ഗ്രേ‍ഡ് എസ്.ഐയായ മുഹമ്മദിന്റെ ശരീരത്തിലൂടെ ഇയാൾ കാർ കയറ്റിയിറക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിനു ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തിൽ രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.

പിറന്നാൾ ദിനത്തിൽ 18 വയസ്സുകാരിക്ക് ദാരുണാന്ത്യം

വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്നാണ് യുവാക്കളോട് കാർ നിർത്താൻ പറഞ്ഞതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും എസ്ഐ മുഹമ്മദ് പറഞ്ഞു.

രണ്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും കാലിലൂടെയും ദേഹത്തു കൂടെയും കാർ കയറിയിറങ്ങിയെന്നും എസ്ഐ മുഹമ്മദ് വ്യക്തമാക്കി. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചുവെന്ന് കല്ലൂർക്കാട് പൊലീസ് അറിയിച്ചു.

പ്രതി പിടിയിൽ

കൊച്ചി: ദേവസ്വം ബോർഡിൽ നിയമനം  വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി മുവാറ്റുപുഴയിൽ പിടിയിൽ.

തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയൻ (33)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തൃക്കളത്തൂർ സ്വദേശിനികളുടെ പതിനാല് ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിൽ  നിയമനം നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിയെടുത്തത്.  

പൊലീസ്അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണസംഘത്തിൽ എസ് ഐ മാരായ എസ്‌. എൻ സുമിത, എം.ആർ രജിത്, സീനിയർ സി പി  കെ കെ ജയൻ എന്നിവരാണുണ്ടായിരുന്നത്.Read more

Summary: An attempt to murder a police officer by ramming a car in Muvattupuzha. The attack targeted Grade Sub-Inspector Muhammed E.M. from Kallurkad Police Station

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ ഐസോൾ: മലകളുടെ നാടായ മിസോറാമിൽ ആദ്യമായി ട്രെയിൻ...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട് ആദരിച്ച് നാട്ടുകാർ…!

പൊലീസുകാർ ഓണാഘോഷത്തിൽ; കോട്ടയത്ത് മൂന്നു മണിക്കൂറിലേറെ ട്രാഫിക് നിയന്ത്രിച്ച് യുവാവ്; നോട്ടുമാലയിട്ട്...

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം ദോഹ: എഎഫ്സി അണ്ടർ-23 ഏഷ്യൻ...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

Related Articles

Popular Categories

spot_imgspot_img