നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടി; ഇടുക്കിയിലെ ഈ പഞ്ചായത്തിനെതിരെ കേസ് എടുത്ത് പോലീസ്
ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി പരാതി. ഇടുക്കി അനിമല്‍ റെസ്‌ക്യു ടീം ക്കണ് പരാതി നൽകിയത്. ഇരുന്നൂറോളം തെരുവ്- വളര്‍ത്ത് നായകളെ കുഴിച്ച് മൂടിയെന്ന പരാതിയില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെയാണ് മൂന്നാര്‍ പൊലീസ് കേസ് എടുത്തത്.
മൂന്നാറില്‍ തെരുവുനായ നിരവധി തവണ കുട്ടികളെ ഉള്‍പ്പെടെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ നായകളെ പിടികൂടി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനായി ആനിമല്‍ റസ്‌ക്യൂ ടീം എത്തിയപ്പോൾ നഗരത്തിൽ എവിടെയും തെരുവ് നായ്ക്കളെ കാണാനില്ലായിരുന്നു.
ഇതോടെ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഇരുന്നൂറോളം നായകളെ കൊന്നു കുഴിച്ചുമൂടി എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതെന്ന് ആനിമല്‍ റെസ്‌ക്യൂ ടീം പറയുന്നു. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് കൃത്യം നടത്തിയിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.
പഞ്ചായത്ത് അധികൃതരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. എന്നാല്‍ പഞ്ചായത്ത് അധികൃതർ പരാതി നിഷേധിച്ച് രംഗത്തെത്തി. പൊലീസ് അന്വേഷിക്കട്ടെ എന്നാണ് പ്രതികരണം.
A shocking allegation has emerged from Munnar, where puppies were reportedly killed in large numbers and buried at the panchayat’s waste dumping ground. The incident has sparked outrage among locals and animal rights activists.
munnar-panchayat-puppies-killed-buried
Munnar, Panchayat, Stray Dogs, Puppies, Animal Cruelty, Waste Dump, Kerala News









