കൊതുകിനെ തുരത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ്… മൂന്നാറിൽ വയലറ്റ് വസന്തം

മൂന്നാറിന് ഓരോ സമയത്തും ഒരോ നിറമാണ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ചുവപ്പ് വർണം വിതറി സ്പാത്തോഡിയ മരങ്ങൾ പൂത്തുലയും. ഫെബ്രുവരി അവസാനത്തോടെ വയലറ്റ് വസന്തത്തിന് തുടക്കമാകും.

മൂന്നാറിൽ നീലാകാശത്തിനും പച്ചപരവതാനി വിരിച്ച തേയിലത്തോട്ടത്തിനും നടുവിലായി കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് നിറം ഇടം പിടിക്കും.

ഇലകൾ പൊഴിച്ച് ജക്കറാന്തകൾ പൂവിടുന്ന കാലം വന്നെത്തി. തേയിലത്തോട്ടങ്ങൾക്ക് നടുവിലും അതിരിട്ടുനിൽക്കുന്ന പാതയോരങ്ങളിലും കൂട്ടമായി പൂവിട്ടുനിൽക്കുന്ന ജക്കറാന്ത പൂക്കൾ കാണാൻ മുടങ്ങാതെ വർഷാവർഷമെത്തുന്ന സഞ്ചാരികളുമുണ്ട്.

ജക്കറാന്ത മിമിസിഫോളിയ എന്ന ശാസ്ത്രനാമമുളള ഈ പൂമരം സ്പാത്തോഡിയ കുടുംബാംഗത്തിൽ പെട്ടവ തന്നെയാണ്. ബ്രീട്ടീഷുകാർ ഹൈറേഞ്ചിന്റെ മണ്ണിൽ തേയില പാകിയതിനൊപ്പം തണൽമരമായി ഈ നീലവാകയെയും മൂന്നാറിന്റെ മലമുകളിലെത്തിച്ചിരുന്നു.

കൊതുക് പടർത്തുന്ന രോ​ഗങ്ങളിൽ നിന്ന് രക്ഷനേടുന്നതിനാണ് കൊതുകിനെ തുരത്താൻ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ജക്കറാന്തകളെ മൂന്നാറിലെത്തിച്ചതെന്നും പഴമക്കാർ പറയാറുണ്ട്.

വേനലവധിക്ക് മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഈ വയലറ്റ് വസന്തമാണ്. സൂര്യശോഭയിൽ നീലാകാശത്തിന് താഴെ ജക്കറാന്തകൾ പൂത്തുലഞ്ഞുനിൽക്കുന്നത് കാണാനാണ് ഏറെ ഭം​ഗി. നിരവധി പൂമരങ്ങൾ ഒരോരോ കാലത്തും മൂന്നാറിന് അഴകുവിരിക്കാറുണ്ടെങ്കിലും ഈ നീല വാകയ്ക്ക് ഏറെ ആരാധകരുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു;...

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ...

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ്...

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട്

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് തൃശൂർ: തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്...

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ...

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പൂജകള്‍ക്കായി ശബരിമല...

Related Articles

Popular Categories

spot_imgspot_img