മുറിവാലൻക്കൊമ്പൻ ചത്തു; മൂന്നാർ വനം ഡിവിഷനിലെ ഉദ്യോഗസ്ഥൻ്റെ ഭാര്യയുടെ മാല പണയത്തിലായി!

മൂന്നാർ ∙ ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ കുത്തേറ്റു ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടം നടത്താനായി ഭാര്യയുടെ സ്വർണമാല പണയം വച്ച് മൂന്നാർ വനം ഡിവിഷനിലെ ഉദ്യോഗസ്ഥൻ.Munnar Forest Division officer’s wife’s necklace has been pawned!

പണയം വച്ചു കിട്ടിയ 80,000 രൂപ ഉപയോഗിച്ചാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞതുമായി ബന്ധപ്പെട്ട ചെലവുകൾ നടത്തിയത്.ദൈനംദിന ആവശ്യങ്ങൾക്ക് ചെലവഴിക്കാൻ ഫണ്ടില്ലാത്ത സ്ഥിതിയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മൂന്നാർ വനം ഡിവിഷൻ. ആറുമാസമായി ഇന്ധന ബില്ലുകൾ നൽകാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ല.

പ്രതിസന്ധി മറികടക്കാൻ ഡിവിഷനിലെ ദ്രുതകർമ സേനാംഗങ്ങൾ (ആർആർടി) ഉൾപ്പെടെ ഇരുനൂറിലധികം താൽക്കാലിക ജീവനക്കാർ മാസത്തിൽ 15 മുതൽ 20 ദിവസം ജോലി ചെയ്താൽ മതിയെന്നാണ് പുതിയ നിർദേശം.

മൂന്നാർ വനം ഡിവിഷനു കീഴിൽ ജോലി ചെയ്യുന്ന ഡ്രൈവർ, വാച്ചർമാർ, ഡേറ്റ അനലൈസർമാർ, ആർആർടി എന്നീ വിഭാഗങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് 22 മുതൽ 26 ദിവസം വരെയാണ് ഒരു മാസത്തിൽ ജോലിയുണ്ടായിരുന്നത്.

ആറുമാസമായി ഡീസൽ ബിൽ നൽകാത്തതിനാൽ പമ്പുകളിൽ നിന്നു വനംവകുപ്പിന്റെ വാഹനങ്ങൾക്ക് ദിവസങ്ങളിൽ ഇന്ധനം നൽകുന്നത് നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലാണ് പമ്പ് ഉടമകൾ.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img