web analytics

കിടുകിടാ വിറച്ച് മൂന്നാർ; താപനില മൈനസിലേക്ക്? സെൽഫി എടുക്കുന്നവർ സൂക്ഷിക്കുക

കിടുകിടാ വിറച്ച് മൂന്നാർ; താപനില മൈനസിലേക്ക്? സെൽഫി എടുക്കുന്നവർ സൂക്ഷിക്കുക

മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിലായി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി.

മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ തുടങ്ങിയ പ്രദേശങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലേക്ക് താഴ്ന്നത്.

മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

ക്രിസ്മസ്, പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്ക് തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, കാട്ടാനയായ പടയപ്പ വീണ്ടും വ്യാപാരസ്ഥാപനം തകർത്തു. രണ്ടാഴ്ച മുമ്പ് തകർത്ത പച്ചക്കറിക്കടയാണ് വീണ്ടും നശിപ്പിച്ചത്.

മൂന്നാർ നഗർ സ്വദേശി ബാലുവിന്റെ ഉടമസ്ഥതയിലുള്ള, മാട്ടുപ്പെട്ടി പഞ്ചായത്ത് ഓഫിസിന് മുൻവശത്തുള്ള കടയിലാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പടയപ്പ ആക്രമണം നടത്തിയത്.

കട തകർത്ത ശേഷം അകത്തുണ്ടായിരുന്ന ഏത്തക്കുലകളും പച്ചക്കറികളും ആന തിന്നു നശിപ്പിച്ചു.

വിവരമറിഞ്ഞെത്തിയ മൂന്നാർ–പെട്ടിമുടി ആർആർടി സംഘം പടയപ്പയെ പ്രദേശത്ത് നിന്ന് ഓടിച്ചു. പിന്നീട് ഗുണ്ടുമല ഭാഗത്താണ് പടയപ്പയെ കണ്ടതെന്ന് വനംവകുപ്പ് അറിയിച്ചു.

ഡിസംബർ രണ്ടിന് പുലർച്ചെയും ബാലുവിന്റെ കട ഉൾപ്പെടെ രണ്ട് കടകളും സമീപത്തെ മാവേലി സ്റ്റോറും പടയപ്പ തകർത്തിരുന്നു.

🚨 സെൽഫിക്കാർക്ക് വനംവകുപ്പിന്റെ മുന്നറിയിപ്പ്

പുലർച്ചെ കാട്ടാനകളെ കാണാൻ എത്തുന്ന വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകി. ഇന്നലെ പുലർച്ചെ പടയപ്പയെ ഓടിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു.

ചിലർ അതിസാഹസികമായി ആനയ്ക്ക് അടുത്തെത്തി ചിത്രങ്ങൾ പകർത്തുകയായിരുന്നു.

ആർആർടി സംഘം ആദ്യം ജനങ്ങളെ പ്രദേശത്ത് നിന്ന് പിന്തിരിപ്പിച്ച ശേഷമാണ് ആനയെ തുരത്തിയത്.

രാത്രി സമയങ്ങളിൽ കാട്ടാനകളുടെ സമീപത്ത് പോകുന്നതും പ്രകോപനപരമായ പെരുമാറ്റങ്ങളും അപകടകരമാണെന്നും, പൊതുജനം ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.

English Summary

Munnar has once again witnessed severe cold, with temperatures dropping to a seasonal low of 3°C in several regions. Meanwhile, the wild elephant Padayappa damaged a vegetable shop for the second time in two weeks at Mattupetty, destroying stored fruits and vegetables. Forest department’s rapid response team drove the elephant away. Authorities have also issued a warning to tourists against attempting risky selfies near wild elephants, especially during early morning hours.

munnar-cold-wave-padayappa-elephant-shop-attack-warning-tourists

Munnar cold wave, Padayappa elephant, Munnar news, wild elephant attack, forest department warning, Kerala tourism safety

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം; ‘തായ് കിഴവി’യിലൂടെ വീണ്ടും കരിയർ ബെസ്റ്റ്

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം;...

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം; നഗരം പൂർണ്ണ സുരക്ഷിതമെന്ന് മീഡിയ ഓഫീസ്

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന്...

നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല?

നായകൾക്ക് കന്നിമാസം, തവളകൾക്ക് മഴക്കാലം, പക്ഷികൾക്ക് വസന്തകാലം….മനുഷ്യർക്കെന്തുകൊണ്ട് ‘ഇണചേരൽ സീസൺ’ ഇല്ല? മൃഗങ്ങളിൽ...

സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ഡിഎ കുടിശിക നൽകാൻ ഉത്തരവായി; കുടിശിക തുക എട്ട് ഗഡുക്കളായി ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും വലിയ...

പരീക്ഷാപ്പേടി മാറ്റാം; എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്‌സിന്റെ ‘ലൈവ്’ കൈത്താങ്ങ്!

തിരുവനന്തപുരം: പരീക്ഷാക്കാലത്തെ സമ്മർദ്ദം കുറയ്ക്കാനും പാഠഭാഗങ്ങളിലെ സംശയങ്ങൾ നേരിട്ട് ചോദിച്ചറിയാനും വിദ്യാർത്ഥികൾക്ക്...

Related Articles

Popular Categories

spot_imgspot_img