web analytics

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാര്യങ്ങൾ തീർപ്പാക്കുന്ന പ്രണയകാലമാണ്…കാമുകന്റെ ടീനേജ് സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തി യുവതി

മുംബൈയിലെ ശിവാജി നഗറിൽ കാമുകന്റെ ടീനേജ് സുഹൃത്തിനെ യുവതി വെടിവച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടലുണ്ടാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഷിഫ ഷെയ്ഖ് എന്ന പെൺകുട്ടിയാണ് വെടിയേറ്റ് മരിച്ചത്.

ഫർഖാനിയ മസ്ജിദ് പ്രദേശത്ത് വിളിച്ചുവരുത്തിയാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ 25 വയസ്സുള്ള യുവതിയെയും 23കാരനായ യുവാവിനെയും പൊലീസ് 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു.

പ്രതിയായ യുവതി തന്നെയാണ് ഷിഫയെ ഫോണിൽ വിളിച്ച് സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്ഥലത്തെത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു.

തർക്കത്തിൻറെ കാരണം വ്യക്തമല്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. തർക്കത്തിനിടെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. കവിളിലൂടെ കയറിയ ബുള്ളറ്റ് തലയോട്ടിയിൽ കുടുങ്ങിയതായി പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ നാട്ടുകാർ ഷിഫയെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

English Summary:

A teenage girl named Shifa Shaikh was shot dead at point-blank range in Mumbai’s Shivaji Nagar. Police arrested a 25-year-old woman and a 23-year-old man within 12 hours. The accused woman allegedly called the victim to the location, where an argument broke out before she fired the shot. The bullet entered through the cheek and lodged in the skull. CCTV and other evidence led to the arrests.

mumbai-teen-girl-shot-dead-case

Mumbai, Crime, Shooting, Murder, Police, Arrest, India

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

Related Articles

Popular Categories

spot_imgspot_img