പരീക്ഷണ ഓട്ടത്തിനിടെ മോണോറെയിൽ തൂണിലിടിച്ച് അപകടം
മുംബൈ: മുംബൈയിലെ വഡാല മോണോറെയിൽ ഡിപ്പോയിൽ ബുധനാഴ്ച രാവിലെ പരീക്ഷണ ഓട്ടത്തിനിടെ മോണോറെയിൽ തൂണിലിടിച്ച് അപകടം.
ട്രെയിനിന്റെ ആദ്യ കോച്ചാണ് പാളം തെറ്റി ബീമിൽ ഇടിച്ചത്. ട്രെയിൻ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പുതുതായി വാങ്ങിയ മോണോറെയിൽ റേക്ക് പരീക്ഷണത്തിനായി സിഗ്നലിങ് പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ട്രാക്ക് ക്രോസോവർ പോയിന്റിൽ സഞ്ചരിക്കുമ്പോഴാണ് കോച്ചിന്റെ ചലനം നിയന്ത്രണാതീതമായി തൂണിലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കോച്ചിന്റെ അണ്ടർഗിയർ, കപ്ലിംഗ്, ബോഗി, വീൽ കവറുകൾ എന്നിവയ്ക്ക് സാരമായി കേടുപാടുകൾ സംഭവിച്ചു. ഒരു വശം വായുവിൽ തൂങ്ങിയ നിലയിലായിരുന്നു കോച്ച്. മറ്റ് കോച്ചുകൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു.
സെപ്റ്റംബർ 20 മുതൽ സാങ്കേതിക തകരാറിനെ തുടർന്ന് മോണോറെയിൽ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിനായി സർവീസ് പുനരാരംഭിക്കാൻ തീയതി നിശ്ചയിച്ചിട്ടില്ല. ഇത്തരം അറ്റകുറ്റപ്പണികളുടെ ഭാഗമായി സിഗ്നലിങ് പരിശോധനകൾ നടക്കാറുണ്ടെന്ന് അധികൃതർ പറഞ്ഞു.
മൺട്രാ നൽകുന്ന മോണോറെയിൽ പ്രവർത്തിപ്പിക്കുന്ന മഹാ മുംബൈ മെട്രോ ഓപ്പറേഷൻസ് കോർപ്പറേഷൻ ലിമിറ്റഡ് (MMMOCL) ഈ അപകടത്തെ “ചെറിയ സംഭവം” എന്ന് വിശേഷിപ്പിച്ചുവെങ്കിലും മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റുവെന്ന വിവരം പിന്നീട് സ്ഥിരീകരിക്കേണ്ടി വന്നു. അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.
മോണോറെയിൽ സംവിധാനത്തിൽ പതിവായി ഉണ്ടാകുന്ന സാങ്കേതിക തകരാറുകളും സർവീസ് തടസ്സങ്ങളും ഇതോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. ആഗസ്റ്റ് 19ന് നടന്ന രണ്ട് വ്യത്യസ്ത തടസങ്ങളിൽ നിരവധി യാത്രക്കാർ ട്രെയിനിൽ കുടുങ്ങിയിരുന്നു.
ആദ്യത്തെ കോച്ചിന്റെ അണ്ടർഗിയറുകൾ, കപ്ലിംഗ്, ബോഗികൾ എന്നിവയ്ക്കും ചക്രങ്ങളിലെ കവറുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് ബീമുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ട്രെയിനിന്റെ ഒരു വശം അന്തരീക്ഷത്തിൽ തൂങ്ങിക്കിടന്ന നിലയിലായിരുന്നു.
ഗുരുതരമായ അപകടം നടന്നിട്ടും ചെറിയ സംഭവം മാത്രമാണുണ്ടായതെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുകയാണ് മുംബൈ മെട്രോ കോർപ്പറേഷൻ. ആഗസ്ത് 19 ന് രണ്ട് മോണോറെയിൽ ട്രെയിനുകളിലായി വ്യത്യസ്ത സ്ഥലങ്ങളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിയിരുന്നു.
നിരന്തരമായി മോണോറെയിലിൽ സാങ്കേതിക തടസങ്ങളുണ്ടാകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജണൽ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
English Summary
A monorail undergoing a trial run in Mumbai’s Wadala depot derailed and crashed into a pillar on Wednesday morning. The first coach was severely damaged, and three staff members — including the train captain — were injured and hospitalized. The monorail has been out of service since September 20 due to technical upgrades. The Mumbai Metro Operations Corporation initially termed the incident a “minor issue,” but officials later confirmed structural damage and injuries. A detailed probe has been ordered.









