കൈയിൽ പണം സൂക്ഷിക്കുന്നവർ ഇപ്പോൾ കുറവാണ് . എല്ലാവരുടെയും പ്രധാന ആശ്രയം ഗൂഗിൾ പേ ആണ് .
നമ്മുടെ പേമെന്റ് രീതികളെല്ലാം തീർത്തും ഡിജിറ്റലായ കാലഘട്ടമാണിത് . ഇടപാടുകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി യുപിഐ മാറിയിരിക്കുന്നു . എന്നാൽ പലരും അനുഭവിക്കുന്ന മറ്റൊരു പ്രശ്നം പേമെന്റ് പരാജയപ്പെടുന്നു , പതിയെ ഇഴഞ്ഞ് നീങ്ങുന്നു എന്നതാണ് . നിങ്ങളുടെ പേമെന്റ് പരാജയപ്പെടാതിരിക്കാൻ ചെയ്യേണ്ടത് ഒറ്റ കാര്യമാണ്. അതിന്റെ പേരാണ് സ്മാർട്ട് റൗട്ടിംഗ്. ഒരിക്കലും നിങ്ങളുടെ പേമെന്റ് പരാജയപ്പെടാതിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.
എന്താണ് സ്മാർട്ട് റൗട്ടിംഗ് എങ്ങനെ ഉപയോഗിക്കാം
യുപിഐകൾ എപ്പോഴും നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതായിരിക്കും. ബാങ്ക് സെർവറുകൾ വഴിയാണ് പേമെന്റുകൾ സാധ്യമാവുക. സെർവർ തകരാർ കാരണം പലപ്പോഴും യുപിഐ പേമെന്റുകൾ നടക്കാതെ പോകാം. ചിലപ്പോൾ ഓവർ ലോഡ് കൊണ്ടോ മറ്റേതെങ്കിലും സാങ്കേതിക തകരാർ കൊണ്ടോ അത് സംഭവിക്കാം. ഇവിടെ സ്മാർട്ട് റൗട്ടിംഗ് സഹായിക്കും. അധികമായി ഒരു യുപിഐ കൂടിയുണ്ടെങ്കിൽ പേമെന്റ് വിജയകരമാകാൻ സാധ്യത കൂടുതലാണ്. കാരണം ഇടപാടുകൾ ഏതാണോ ലഭ്യമായ മികച്ച സെർവർ അതിലൂടെ ഇടപാട് സാധ്യമാകും. അതിനാണ് പുതിയൊരു യുപിഐ ഐഡി ഉപയോഗിക്കുന്നത്. പെട്ടെന്ന് പണം അയക്കേണ്ട ഏതെങ്കിലും ഘട്ടത്തിൽ ഒരു യുപി ഐ ഐഡി സേവനം തടസ്സപ്പെട്ടാൽ മറ്റൊന്ന് ഉപയോഗിച്ച് ഇടപാടുകൾ വിജയകരമാക്കാം.ഒരാൾക്ക് നാല് യുപിഐ ഐഡികൾ വരെ ഗൂഗിൾ പേയിൽ ഉണ്ടാക്കാം. ഇവ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുകയും ചെയ്യും. ഒരേ ബാങ്ക് അക്കൗണ്ടിൽ തന്നെ ഇത്രയും ഐഡികൾ ലിങ്ക് ചെയ്യാനും സാധിക്കും. ഇതിലൂടെ നമുക്ക് പേമെന്റിലെ പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കാം. പേമെന്റ് വൈകുമെന്നോ പരാജയപ്പെടുമെന്നോ ഉള്ള ആശങ്കയും വേണ്ട.
കൂടുതൽ ഐഡികൾ എങ്ങനെ ഉണ്ടാക്കാം
പുതിയൊരു അക്കൗണ്ട് ഉണ്ടാക്കുമ്പോൾ കൂടുതൽ യുപിഐ ഐഡികൾ ഉണ്ടാക്കാവുന്നതാണ്. അക്കൗണ്ട് സെറ്റപ്പിന് ശേഷം മാത്രമേ ഇത് സാധ്യമാകൂ. നിങ്ങളുടെ പേമെന്റ് പരാജയപ്പെട്ടാൽ യൂസർമാരോട് കൂടുതൽ യുപിഐ ഐഡികൾ ഉണ്ടാക്കാൻ ഗൂഗിൾ പേ തന്നെ ആവശ്യപ്പെടാറുണ്ട്. ഗൂഗിൾ പേ ആപ്പിൾ പേമെന്റ് മെത്തേഡ്‌സ് എടുക്കുക. അതിൽ ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. മാനേജ് യുപിഐഡികൾ എന്ന ഓപ്ഷനുണ്ടാവും. പുതിയ ഐഡി ആക്ടിവേറ്റ് ചെയ്യാൻ ഗൂഗിൾ പേ നിങ്ങളുടെ പേരിൽ ബാങ്കുകൾക്ക് എസ്എംഎസ് അയക്കുക. ഇതിനായി മെസേജിന്റെ പണം നൽകേണ്ടി വരും. ഐഡികൾക്ക് പണം നൽകേണ്ടതുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം . പുതിയ ഐഡികൾക്കായി പണമൊന്നും നൽകേണ്ടതില്ല. സാധാരണ ബാങ്ക് അക്കൗണ്ടുകൾ വഴി തന്നെ ട്രാൻസാക്ഷൻ നടത്താം. നിങ്ങളുടെ പേമെന്റുകൾക്ക് തടസ്സം നേരിട്ടാൽ ഈ ഐഡികൾ വഴി എളുപ്പത്തിൽ പേമെന്റ് നടത്താനാവും.ഇതിൽ ശ്രദ്ധിക്കേണ് കാര്യം നിങ്ങൾ ഗൂഗിൾ പേയിൽ ലോഗൗട്ട് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ ആക്ടീവല്ലാതായി മാറും. ലോഗിൻ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടുകൾ ആക്ടീവായതായി നോട്ടിഫിക്കേഷൻ വരും.
Read Also :പൊതുയിടങ്ങളിലെ വൈഫൈ ഉപയോഗിച്ചാണോ പണമിടപാട്; അത് പൊല്ലാപ്പാകും