ചെന്നൈ: മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി കേരളത്തിലെ ചില രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവർത്തകരും തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ കർഷകർ തിങ്കളാഴ്ച പ്രതിഷേധദിനം ആചരിക്കും.Mullaperiyar campaign: Anwar Balasingam says he will block the road to Kumali
ഇതിന്റെ ഭാഗമായി കേരള അതിർത്തിയിൽ കുമളിയിലേക്കുള്ള പാത ഉപരോധിക്കുമെന്ന് പെരിയാർ വൈഗെ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ അൻവർ ബാലസിങ്കം പറഞ്ഞു.
കേരളത്തിൽ പ്രകൃതിക്ഷോഭം ഉണ്ടാവുമ്പോഴെല്ലാം മുല്ലപ്പെരിയാർ പൊട്ടാൻ പോകുന്നെന്ന് പ്രചരിപ്പിക്കുന്നത് പതിവാണെന്ന് അൻവർ ബാലസിങ്കം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് വീണ്ടും തുടങ്ങിയിട്ടുണ്ട്.
മുല്ലപ്പെരിയാർ ഉടൻ പൊട്ടുമെന്നുപറഞ്ഞ് സാമൂഹികമാധ്യമങ്ങൾവഴി ഭീതി പരത്തുകയാണ്. അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്.
ഭീതിപരത്തി സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് കേരളത്തിന്റെ ശ്രമം. ഇതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ചത്തെ റോഡ് ഉപരോധമെന്ന് അൻവർ ബാലസിങ്കം പറഞ്ഞു.