സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും ലൈംഗികാപീഡനാരോപണ കേസിലെ പ്രതിയും എംഎല്‍എയുമായ എം മുകേഷിനെ ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തി. Mukesh was also dropped from the committee to draft the film policy
സമിതി പുനസംഘടിപ്പിച്ചപ്പോഴാണ് മുകേഷിനെ ഒഴിവാക്കിയത്. പത്ത് അംഗങ്ങളുണ്ടായിരുന്ന സമിതിയുടെ അംഗസംഖ്യ ഏഴാക്കി ചുരുക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു പത്തംഗ സമിതി രൂപീകരിച്ച് ഉത്തരവിറങ്ങിയത്.
എന്നാല്‍ ഉത്തരവിറങ്ങിയപ്പോള്‍ തന്നെ സിനിമ തിരക്കുകള്‍ പറഞ്ഞ് നടി മഞ്ജു വാര്യരും ഛായാഗ്രഹകന്‍ രാജീവ് രവിയും സ്വയം ഒഴിവായിരുന്നു. നടിമാരായ പത്മപ്രിയ, നിഖില വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള എന്നിവരാണ് മറ്റ് അംഗങ്ങള്‍. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു.