വാട്സാപ്പില്‍ സുരക്ഷ ഒരു ചോദ്യചിഹ്നമായി മാറുകയാണോ എന്ന സംശയമാണിപ്പോൾ ഉയരുന്നത്. നോണ്‍ പ്രോഫിറ്റ് ഓർഗനൈസേഷനായ മോസില്ലയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഫെയ്‌സ്ബുക്കും യൂട്യൂബും പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സുരക്ഷാ ഒരുക്കുമ്ബോള്‍ മെറ്റയുടെ തന്നെ ഉടമസ്ഥതിയിലുള്ള വാട്സാപ്പ് അക്കാര്യത്തി ഏറെ പിന്നിലാണ് എന്നതാണ് പുതിയ ആരോപണം.
നിലവിലെ ‘ഫോർവേഡഡ് മള്‍ട്ടിപ്പിള്‍ ടൈംസ്’ എന്ന ലേബലിലാണ് പ്രശ്നം എന്നാണു കണ്ടെത്തൽ. ഇത് പലരിലും ഉണ്ടാക്കുക ഫോർവേഡ് ചെയ്ത മെസ്സേജുകള്‍ ശരിയായിരിക്കാം എന്ന ചിന്തയാകാം. ഇത് ചിലപ്പോൾ പ്രതികൂല ഫലമാണ് ഉണ്ടാക്കുക. മോസില്ല തന്നെ ഇതിന് പരിഹാരമാർഗം നിർദേശിക്കുന്നുണ്ട്. പുതിയ ലേബലുകള്‍ വ്യാപകമായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങളില്‍ ചേർക്കാനാണ് മോസില്ല നിർദേശിക്കുന്നത്. ‘ഫോർവേഡഡ് മള്‍ട്ടിപ്പിള്‍ ടൈംസ്’ എന്നതിന് പകരം, മോസില്ല നിർദേശിക്കുന്നത് ‘ഹൈലി ഫോർവേഡഡ്: പ്ലീസ് വെരിഫൈ’ എന്ന ലേബലാണ്. ഇത് കുറേക്കൂടി വ്യക്തമാണ് എന്നാണു അഭിപ്രായം.
Read also: വേഗം പോയി സ്വർണം വാങ്ങാം ! സ്വർണ്ണവില കഴിഞ്ഞ ആറുദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ









