എംവിഡിക്ക് ഔദ്യോഗിക പതാകയായി; ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു

തിരുവനന്തപുരം: മോട്ടർ വാഹനവകുപ്പിന് ഇനി മുതൽ പ്രത്യേക ഔദ്യോഗിക പതാക. ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു.

യൂണിഫോം സേനയാണെങ്കിലും മോട്ടർ വാഹനവകുപ്പിന് ഇതുവരെ ഔദ്യോഗിക പതാക ഉണ്ടായിരുന്നില്ല. ചുമപ്പും മഞ്ഞയും വെള്ളയും നിറത്തിൽ എംവിഡി എന്ന് ആലേഖനം ചെയ്തതാണ് പതാക.

ഇതോടൊപ്പം മോട്ടർ വാഹന വകുപ്പ് ജൂൺ 1 ഇനി മുതൽ വകുപ്പുദിനമായി ആഘോഷിക്കും. 1958 ജൂൺ ഒന്നിനാണ് മോട്ടർവാഹന വകുപ്പു സ്ഥാപിതമായത്.

അതുകൊണ്ടാണ് അന്ന് വകുപ്പുദിനമായി തിരഞ്ഞെടുത്തത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നാണ് പൊലീസ് ദിനമായി കേരള പൊലീസ് ആചരിക്കുന്നത്.

എന്നാൽ മോട്ടർ വാഹനവകുപ്പിന്റെ വാഹനങ്ങളിൽ പതാക വയ്ക്കാൻ പാടില്ല. ഓഫിസിൽ ഉപയോഗിക്കുകയും വകുപ്പിന്റെ ആഘോഷങ്ങൾക്ക് പതാക ഉയർത്തുകയും ചെയ്യാം.

വകുപ്പിന്റെ വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഇനി വിവരങ്ങൾ തൽസമയം അറിയാൻ ചാറ്റ്ബോട്ട് സംവിധാനവും ജൂൺ ഒന്നിന് തുടങ്ങും.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം കൽപ്പറ്റ: വയനാട് പനമരം പോലീസ് സ്റ്റേഷന് മുന്നിൽ രണ്ട്...

ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ വീണ്ടും മുറിച്ചു; ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് തടസ്സപ്പെടുന്നു; പിന്നിലാര് ..?

ചെങ്കടലിലെ ആഴക്കടൽ കേബിളുകൾ വീണ്ടും മുറിച്ചു; ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ്...

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്ത വമ്പൻ കളക്ഷൻ !

ഓണത്തിന് ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; സ്വന്തമാക്കിയിരിക്കുന്നത് ഇതുവരെ നേടാത്തവമ്പൻ കളക്ഷൻ ! തിരുവനന്തപുരം:ഓണത്തിന്...

നടി ഗ്രേസ് ആന്റണി വിവാഹിതയായി

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക്...

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള...

Related Articles

Popular Categories

spot_imgspot_img