കോഴിക്കോട്: ട്രെയിനിൽ പരസ്യവുമായി മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രൻ. കോഴിക്കോട് സിഎസ്‌ഡബ്ള്യുഎയുടെ ബിസിനസ് മീറ്റിനിടെ തെറിയഭിഷേകം നടത്തി വിവാദത്തിലായതിന് പിന്നാലെയാണ് അനിൽ ബാലചന്ദ്രൻ ട്രെയിനിൽ തന്റെ പരസ്യം നൽകിയിരിക്കുന്നത്.Motivational speaker Anil Balachandran with advertisement on the train
അനിൽ ബാലചന്ദ്രൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യം പതിപ്പിച്ച ട്രെയിനിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്.”പരശുറാം എക്സ്പ്രസ്സ് നമ്മൾ ഇങ്ങ് എടുക്കുവാ” എന്ന കുറിപ്പോടെയാണ് ഇന്ത്യൻ റെയിൽവേയിൽ നൽകിയ പരസ്യചിത്രം അനിൽ ബാലചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.
July 4 മുതൽ നാഗർകോയിൽ ജംഗ്ഷൻ മുതൽ മംഗലാപുരം സെൻട്രൽ വരെ എന്നും കുറിച്ചിട്ടുണ്ട്. കൂടാതെ എന്നോടുള്ള കലിപ്പിന് ട്രെയിന്റെ മുന്നിൽ കയറി നിന്ന് പടമായാൽ ഞാൻ ഉത്തരവാദിയല്ല എന്ന പരിഹാസവും മോട്ടിവേഷണൽ സ്പീക്കറുടെ വകയായുണ്ട്.
മോട്ടിവേഷണൽ സ്പീച്ചിനിടെ തെറിയഭിഷേകം നടത്തിയ അനിൽ ബാലചന്ദ്രനെ കാണികൾ ഇറക്കിവിട്ട സംഭവം വൈറലായിരുന്നു. കോഴിക്കോട് സിഎസ്‌ഡബ്ള്യുഎയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.
അനിൽ ബാലചന്ദ്രനെ സദസ്യർ കൂകി വിളിച്ചാണ് പറഞ്ഞുവിട്ടത്. നാല് ലക്ഷം രൂപയും ജിഎസ്‌ടിയും അടക്കമാണ് ഇയാൾ പ്രതിഫലമായി വാങ്ങിയത്.
ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനിൽ ബാലചന്ദ്രൻ എത്തിയത് ഒരു മണിക്കൂർ വൈകിയാണ്. സ്‌റ്റേജിൽ കയറിയ ഇയാൾ ബിസിനസുകാരെ അസഭ്യം പറയാൻ തുടങ്ങി.
മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താൻ വാങ്ങിയിരുന്നുവെന്നും, അതുകൊണ്ടുതന്നെ താൻ പറഞ്ഞത് സംഘാടകർക്ക് കേൾക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗം. ഇതോടെ കാണികൾ ക്ഷുഭിതരായി. തുടർന്ന് വളരെ കഷ്‌ടപ്പെട്ടാണ് സംഘാടകർക്ക് അനിലിനെ പുറത്തിറക്കാൻ കഴിഞ്ഞത്.