ജഡ്ജിമാരെ നേരിൽ കണ്ടു സംസാരിക്കണം; ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ അറസ്റ്റിൽ
ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന കേസിൽ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്കു 12നാണു മകളുടെ കേസുമായി ബന്ധപ്പെട്ടു ജഡ്ജിമാരെ നേരിൽ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതി കവാടത്തിലെത്തിയത്.
ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. വനിതാ പൊലീസെത്തി സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോവുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ
കൊല്ലം: നഗരത്തിൽ സിറ്റി പൊലീസിന്റെ ഓപ്പറേഷൻ റൈഡർ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവർമാർ പിടിയിലായി.
പിടിയിലായവരിൽ ഒരു കെഎസ്ആർടിസി ഡ്രൈവർ, അഞ്ച് സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവരും ഉൾപ്പെടുന്നു. കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിൻറെ മിന്നൽ പരിശോധന.
പിടിയിലായവരിൽ അഞ്ച് സ്കൂൾ ബസ് ഡ്രൈവർമാരുമുണ്ട്. ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന.
രണ്ടര മണിക്കൂർ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറും പിടിച്ചെടുക്കുകയും ഈ ബസുകളിലെ 17 ഡ്രൈവർമാരെയും പിടികൂടിയത്.
രാവിലെ 6.30 മുതൽ 8.30 വരെ നടന്ന രണ്ട് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിലാണ് നടപടികൾ ഉണ്ടായത്. ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന.
പിടികൂടിയ വാഹനങ്ങൾ
കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഒരു കെഎസ്ആർടിസി ബസ്
മൂന്ന് സ്കൂൾ ബസുകൾ
രണ്ട് കോളേജ് ബസുകൾ
പത്ത് സ്വകാര്യ ബസുകൾ
ഒരു ടെമ്പോ ട്രാവലർ
ഇവയാണ് പിടിച്ചെടുത്തത്. ഡ്രൈവർമാരെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി.
പരിശോധനയെക്കുറിച്ചുള്ള വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ചില സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ചോർന്നതായി ആരോപണമുണ്ട്. ഇതിന്റെ പിന്നാലെ പല സ്ഥലങ്ങളിലും സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചുവെന്നാണ് വിവരം.
പരിശോധനയ്ക്ക് നേതൃത്വം നൽകിയത് കൊല്ലം എസിപി എസ്. ഷെരീഫ്. കൊല്ലം വെസ്റ്റ് സി.ഐ. ഫയാസ്, ഈസ്റ്റ് എസ്.ഐ. വിപിൻ, കിളികൊള്ളൂർ എസ്.ഐ. ശ്രീജിത്ത്, ഇരവിപുരം എസ്.ഐ. ജയേഷ്, ജൂനിയർ എസ്.ഐ. സബിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിക്കെത്തി; സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ
കാസർകോട്: മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ. കാസർകോട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയാണ് നടപടി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
രാജസ്ഥാൻ സ്വദേശി ഘനശ്യാം മഹവയാണ് മദ്യപിച്ചെത്തിയത്. ഇയാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ സഹപ്രവർത്തകർ മറ്റൊരു സ്റ്റേഷൻ മാസ്റ്ററെ വിളിച്ചുവരുത്തി ഡ്യൂട്ടി ഏൽപ്പിക്കുകയായിരുന്നു.
തുടർന്ന് ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്കെതിരെ റെയിൽവേ ആക്‌ട് പ്രകാരം ആണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കേസെടുത്തത്.