ഗുരുതരാവസ്ഥയിൽ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലുള്ള സ്വന്തം നായക്കുഞ്ഞിനെ കടിച്ചെടുത്ത് മൃഗാശുപത്രിയിലെത്തിച്ച് അമ്മനായ. തുർക്കിയിലെ ഇസ്താംബൂളിലാണ് സംഭവം. ആരോഗ്യസ്ഥിതി മോശമായിരുന്ന നായക്കുഞ്ഞിന് മൃഗഡോക്ടർമാർ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. നായക്കുഞ്ഞ് അപകടനില തരണം ചെയ്തെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. വീഡിയോ കാണാം
