കോഴിക്കോട്: പേരാമ്പ്ര അഞ്ചാം പീടികയിൽ അമ്മയെയും പിഞ്ചു കുഞ്ഞിനേയും കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണന്റെ മകൾ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് വീടിന് തൊട്ടടുത്ത കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Mother and child fell into the well and died)
ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ ഇരുവരെയും പുറത്തെടുത്ത് മേപ്പയ്യൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.
പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം മേൽ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുചുകുന്ന് മനോളി ലിനീഷാണ് ഗ്രീഷ്മയുടെ ഭർത്താവ്.