മിക്കവാറും അടുത്തമാസത്തോടെ മലയാളിയുടെ റേഷനും മുടങ്ങും ! വാതിൽപ്പടി വിതരണം അവതാളത്തിൽ

മിക്കവാറും അടുത്തമാസത്തോടെ മലയാളിയുടെ റേഷനും മുടങ്ങാൻ സാധ്യത. വാതിൽപ്പടി വിതരണത്തിന് റേഷൻ കടകളിൽ സപ്ളൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശിക 317 കോടി രൂപയായി വർദ്ധിച്ച സാഹചര്യത്തിൽ വിതരണം നിറുത്തിവയ്ക്കാനാണ് ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം. ഈ മാസത്തെ വിതരണം പൂർത്തിയായിക്കഴിഞ്ഞാൽ പിന്മാറുമെന്നാണ് സൂചന. ഇതോടെ റേഷൻകടകളുടെ പ്രവർത്തനം നിശ്ചലമാകും. ജനങ്ങൾക്ക് റേഷൻ കിട്ടാതാവും. വാഹന കരാറുകാർക്ക് സപ്ളൈകോ മൂന്നു മാസമായി വാടക നൽകുന്നില്ല. 63 കോടിയാണ് ഇവർക്കു കിട്ടാനുള്ളത്. വാഹന കരാറുകാർക്കുള്ള തുക, ഗോഡൗൺ വാടക, തൊഴിലാളികൾക്കുള്ള കൂലി ഉൾപ്പെടെയാണ് ‘വാതിൽപ്പടി’ തുക. ഈ ഇനത്തിൽ സർക്കാർ 2020-21 മുതൽ സപ്ളൈകോയ്ക്ക് നൽകാനുള്ള കുടിശ്ശിക 317 കോടി രൂപയാണ്.

സ്വന്തം നിലയിൽ പണം നൽകിയാണ് സപ്ളൈകോ വിതരണം മുടങ്ങാതെ നോക്കിയത്. മൂന്നു മാസമായി അതും നൽകാൻ കഴിയാതായി.ഒരു മാസത്തെ ചെലവ് 21 കോടിയാണ്. സപ്ലൈകോ ലാഭത്തിലായിരുന്നപ്പോൾ ട്രാൻസ്പോർട്ടിംഗ് ഉൾപ്പെടെയുള്ള ചെലവുകൾ മുടങ്ങിയിരുന്നില്ല. സർക്കാർ പണം നൽകാൻ വൈകിയാലും സപ്ലൈകോ കരാറുകാർക്ക് നൽകുമായിരുന്നു. സാധനങ്ങൾ വിതരണം ചെയ്തവർക്കുള്ള കുടിശ്ശിക 800 കോടിയിലെത്തുകയും സബ്സിഡി തുക സർക്കാർ നൽകാതിരിക്കുകയും ചെയ്തതോടെ സപ്ലൈകോയുടെ പ്രവർത്തനവും അവതാളത്തിലായി. ഇതോടെ ഈ തുക നൽകാൻ സപ്ലൈകോയ്ക്കുംകഴിയാതെയായി. ചുരുക്കത്തിൽ പാവപ്പെട്ടവന്റെ റേഷനും മുടങ്ങുന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.

Read also: അതിർത്തി കടന്ന് ഇന്ത്യൻ റെയിൽവേ പെരുമ ! ഇന്ത്യയുടെ പാസഞ്ചർ കോച്ചുകൾ വിദേശരാജ്യങ്ങളിൽ സൂപ്പർഹിറ്റ്; പറയുന്ന വിലയ്ക്ക് വാങ്ങാൻ മത്സരിച്ച് ഈ രാജ്യങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടല്ല ഓറൽ ക്യാൻസർ വരുന്നത്…കൊച്ചിയിലെ ആശുപത്രിയിലെ പഠനറിപ്പോർട്ട്

കൊച്ചി: പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറൽ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ...

20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ആരും അറിയാതെ ബാങ്കിലെത്തി; വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സത്യൻ

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി...

Related Articles

Popular Categories

spot_imgspot_img