വ്യാജ ആധാർ കാർഡ് നിർമിക്കുന്നതും തിരിച്ചറിയൽ രേഖയായി ദുരുപയോഗിക്കുന്നതും ആധാർ ആക്ട് (2016) പ്രകാരം 3 വർഷം വരെ തടവും 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, കേരളത്തിൽ വ്യാജ ആധാർ കാർഡുമായി കഴിയുന്നത് അരലക്ഷത്തിലേറെ അഭയാർഥികളെന്ന് മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട്. കേരളത്തിൽ പെരുമ്പാവൂരാണ് ഇതിന്റെ പ്രധാന കേന്ദ്രം. ബംഗ്ലദേശ്, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളാണ് ഇത്തരത്തിൽ കഴിയുന്നത്. കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ ഇത്തരത്തിലുള്ള വ്യാജ ആധാർ കാർഡുകൾ പിടിച്ചെടുത്തിരുന്നു.
പെരുമ്പാവൂരിലെ ഭായ് മാർക്കറ്റുകളുടെ അകത്തളങ്ങളിൽ ബോർഡ് പോലുമില്ലാതെ ഇല്ലാതെ പ്രവർത്തിക്കുന്ന വ്യാജ ആധാർ കേന്ദ്രങ്ങളുണ്ട്. ഇവിടെ ഒരേ ആളിന്റെ ചിത്രം ഉപയോഗിച്ചു വിവിധ പേരുകളിലും വിലാസങ്ങളിലും ആധാർ കാർഡുകൾ നിർമിച്ചു നൽകുന്നതായി സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. ബംഗാളിലെ കലിംപോങ്, നദിയ, ഉത്തര ദിനാജ്പുർ, അസമിലെ മധുപുർ, നൗഗാവ്, കേരളത്തിലെ പെരുമ്പാവൂർ എന്നിവിടങ്ങളിലെ ആധാർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി വ്യാജ ആധാർ കാർഡ് നിർമിച്ചതായാണു കണ്ടെത്തൽ.
Read also: ബിലീവേഴ്‌സ് ചർച്ച് മേധാവി കെപി യോഹന്നാന് യു.എസ്സിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സ്ഥിതി അതീവഗുരുതരം