ഇതുവരെ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്തവർ പുറത്തേക്കെന്നു സൂചന. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ 11,36,315 ഗുണഭോക്താക്കളില്‍ 9,75,880 പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1,60,435 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്താത്തത്. More than a lakh people may be left out of ration cards
ഇതരസംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവരെ ഒഴിവാക്കിയാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് റേഷന്‍ കാര്‍ഡില്‍ നിന്ന് സ്ഥാനം നഷ്ടമാകാനുള്ള സാധ്യതയുണ്ട്.
മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കി, മസ്റ്ററിങ് നടത്താത്തവരുടെ പേരുകള്‍ റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാന്‍ നടപടിയെടുക്കും.
മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ അവസരങ്ങള്‍ നല്‍കിയിട്ടും, വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പിലൂടെ പൂര്‍ത്തിയാക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍, നവംബര്‍ 30-ന് സമയപരിധി അവസാനിക്കും.